കൊല്ലം: കോവിഡ് സ്ഥിരീകരിച്ചു കൊല്ലം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്ന കായംകുളം സ്വദേശി ഷറഫുദ്ദീന്‍ (67) മരിച്ചു. കായംകുളത്തെ പച്ചക്കറി വ്യാപാരിയായിരുന്നു. ഇയാളുടെ മകളും രോഗം സ്ഥിരീകരിച്ചു ചികിത്സയിലാണ്. ഷറഫുദ്ദീനു രോഗം പിടിപെട്ടത് എവിടെ നിന്നെന്നു കണ്ടെത്താനായിട്ടില്ല.
അതേസമയം കേരളത്തില്‍ ബുധനാഴ്ച 301 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 99 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 95 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. സൗദി അറേബ്യ- 34, യുഎഇ- 24, കുവൈത്ത്- 19, ഖത്തര്‍- 13, ഒമാന്‍- 6, ബഹറിന്‍- 2, കസഖിസ്ഥാന്‍ -1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നത്. കര്‍ണാടക- 25, തമിഴ്നാട്- 21, പശ്ചിമ ബംഗാള്‍- 16, മഹാരാഷ്ട്ര- 12, ഡല്‍ഹി- 11, തെലങ്കാന- 3, ഗുജറാത്ത്- 3, ഛത്തീസ്ഘഡ്- 2, അസം- 1, ജമ്മു കശ്മീര്‍- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍.