രാജ്യത്ത് കൊവിഡ് മരണം 872 ആയി; 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 1,396 കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 1,396 കൊവിഡ് കേസുകള്‍. രാജ്യത്ത് ഇതുവരെ 27,892 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 48 പേര്‍ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 872 ആയി ഉയര്‍ന്നു. 6,185 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. രാജ്യത്തെ 27 ജില്ലകളിലാണ് ആകെ രോഗികളുടെ 68 ശതമാനവും.

മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത്, മധ്യപ്രദേശ്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് തീവ്രരോഗബാധിത ജില്ലകള്‍ ഉള്‍പ്പെടുന്നത്. മഹാരാഷ്ട്രയില്‍ 8,068 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 342 പേരാണ് ഇവിടെ മരിച്ചത്. രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണത്തില്‍ രണ്ടാമത് നില്‍ക്കുന്നത് ഗുജറാത്താണ്. 3,301 രോഗികളാണ് ഗുജറാത്തിലുള്ളത്. 151 പേരാണ് ഇവിടെ മരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News