KeralaNews

കൊടുങ്ങല്ലൂരിൽ കൊവിഡ് ബാധിതയായ യുവതി മരിച്ചു.മരണകാരണം ചികിത്സാ പിഴവെന്നാരോപിച്ച് ബന്ധുക്കൾ രംഗത്ത്

തൃശൂർ:കൊടുങ്ങല്ലൂരിൽ കൊവിഡ് ബാധിതയായ യുവതി മരിച്ചു. മരണകാരണം ചികിത്സാ പിഴവെന്നാരോപിച്ച് ബന്ധുക്കൾ രംഗത്ത്.കൊടുങ്ങല്ലൂരിലെ സ്വകാര്യ ബാങ്ക് ജീവനക്കാരിയായ
എടവിലങ്ങ് കാര അറക്കപ്പറമ്പിൽ അമലിൻ്റെ ഭാര്യ സിതാരയാണ്(30) മരിച്ചത്.

കൊവിഡ് ബാധിച്ചതിനെ തുടർന്ന് പുല്ലൂറ്റ് ചാപ്പാറയിലുള്ള സ്വന്തം വീട്ടിൽ നിരീക്ഷണത്തിലായിരുന്നു ഇവർ.ചൊവ്വാഴ്ച്ച ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കൊടുങ്ങല്ലൂർ താലൂക്ക് ഗവ.ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.പിന്നീട് വീട്ടിലേക്ക് മടങ്ങിയെങ്കിലും അസുഖം മൂർച്ഛിച്ച് ആശുപത്രിയിലേക്കുള്ള യാത്രക്കിടെ സിതാര മരണമടയുകയായിരുന്നു.

ആശുപത്രിയിലെ ചികിത്സാ പിഴവാണ് മരണകാരണമെന്ന് സിതാരയുടെ ബന്ധുക്കൾ ആരോപണമുന്നയിച്ചതിനെ തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button