24.4 C
Kottayam
Sunday, September 29, 2024

ധാ​രാ​വി​യി​ല്‍ കൊവിഡ് മരണം: ആശങ്കയിൽ മുംബൈ

Must read

ന്യൂഡല്‍ഹി: ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ചേ​രി​യാ​യ മും​ബൈ​യി​ലെ ധാ​രാ​വി​യി​ല്‍ കോ​വി​ഡ്-19 വൈ​റ​സ് ബാ​ധ​യെ​ത്തു​ട​ര്‍​ന്ന് 56 വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു. ധാ​രാ​വി ബ​ലി​ഗാ​ന​ഗ​ര്‍ എ​സ്‌ആ​ര്‍​എ മേ​ഖ​ല​യി​ല്‍ താ​മ​സി​ച്ചി​രു​ന്ന​യാ​ളാ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി​യി​ല്‍ മ​രി​ച്ച​ത്.ധാരാവിയിലെ ഷാഹു നഗര്‍ പ്രദേശത്താണ് കോവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ ബ്രിഹാന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. രോഗ ബാധിതന്‍ താമസിച്ച കെട്ടിടം സീല്‍ ചെയ്യാനാണ് പോലീസ് നീക്കം.

മും​ബൈ​യി​ലെ സ​യ​ണ്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച്‌ മ​ണി​ക്കൂ​റു​ക​ള്‍​ക്ക​ക​മാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തി​ല്‍ എ​ട്ടു പേ​രാ​ണു​ള്ള​ത്. ഇ​വ​രെ​യെ​ല്ലാം ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​ധി​കൃ​ത​ര്‍ ഇ​വ​ര്‍ താ​മ​സി​ച്ച കെ​ട്ടി​ടവും പ്രദേശവും അ​ട​ച്ച്‌ മു​ദ്ര​വ​ച്ചു. കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​യാ​ളു​മാ​യി സ​മ്ബ​ര്‍​ക്ക​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​രെ ക​ണ്ടെ​ത്താ​ന്‍ അ​ധി​കൃ​ത​ര്‍ നീ​ക്കം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ജ​നം തി​ങ്ങി​പ്പാ​ര്‍​ക്കു​ന്ന ചേ​രി​യാ​യ​തി​നാ​ല്‍ ധാ​രാ​വി​യി​ലെ കോ​വി​ഡ് ബാ​ധ​യും മ​ര​ണ​വും വ​ലി​യ ആ​ശ​ങ്ക​യാ​ണ് മും​ബൈ​യി​ല്‍ വി​ത​ച്ചി​രി​ക്കു​ന്ന​ത്.

അതേസമയം ഡല്‍ഹിയില്‍ ഇന്ന് പുതിയതായി 32 കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ ഡല്‍ഹിയില്‍ രോഗ ബാധിതരുടെ എണ്ണം 150 കവിഞ്ഞു. ഇതില്‍ 29 പേര്‍ നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവരാണ്. കൂടാതെ സഫ്ദര്‍ജങ്ങ് ആശുപത്രിയില്‍ രണ്ടു ഡോക്ടര്‍മാര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗ ബാധ സ്ഥിരീകരിച്ച ഒരു ഡോക്ടര്‍ കോവിഡ്-19 യൂണിറ്റില്‍ ഡ്യൂട്ടി ചെയ്തു വരുന്നതിനിടെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മറ്റൊരാള്‍ ബയോ കെമിസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റിലെ മൂന്നാം വര്‍ഷ പിജി വിദ്യാര്‍ത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.രോഗം സ്ഥിരീകരിച്ച മൂന്നാം വര്‍ഷ പിജി വിദ്യാര്‍ത്ഥിനി അടുത്തിടെ വിദേശയാത്ര നടത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ ഇതേ ആശുപത്രിയില്‍ ബയോ കെമിസ്ട്രി വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഡോക്‌റുടെ ഭാര്യയ്ക്ക് മാര്‍ച്ച്‌ 26 ന് രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്ന് രാവിലെ ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന മൂന്ന് ഡോക്ടര്‍മാര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഡല്‍ഹി സര്‍ക്കാരിന്റെ സര്‍നാര്‍ വല്ലഭായ് പട്ടേല്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന പീഡിയാട്രിക് വിഭാഗത്തിലെ ഡോക്ടര്‍ക്കും ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു. അതിനിടെ കോവിഡ് ബാധിച്ച്‌ യുപിയില്‍ രണ്ടാമത്തെ മരണം സ്ഥിരീകരിച്ചു. മീററ്റില്‍ 72 കാരനാണ് മരണം സംഭവിച്ചത്. ആദ്യ മരണം ഗോരഖ്പൂരിലാണ് സ്ഥിരീകരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week