26.2 C
Kottayam
Friday, June 5, 2026

കോവിഡില്‍ വിറങ്ങലിച്ച് സൗദിയിലെ കമ്പനികള്‍; ഓഹരി വിപണിയില്‍ വന്‍ ഇടിവ്

Must read

ദുബായ്‌:കോവിഡ് പ്രതിസന്ധി മൂലം സൗദിയിലെ തദവ്വുലില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ലാഭത്തില്‍ വന്‍ ഇടിവ്. ലാഭത്തിന്റെ നാലില്‍ ഒന്നുവരെ കുറവുണ്ടായിട്ടുണ്ട്. രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങള്‍ നിലനിന്നിരുന്ന കാലയളവിലാണ് കമ്പനികള്‍ക്ക് നഷ്ടം നേരിട്ടത്. ഈ വര്‍ഷം രണ്ടാം പാദത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കമ്പനികളുടെ ലാഭത്തില്‍ 76.7 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ 8630 കോടി റിയാലിന്റെ കുറവാണുണ്ടായത്.

രാജ്യത്തെ ഏറ്റവും വലിയ പെട്രോകെമിക്കല്‍ കമ്പനികളിലൊന്നായ സാബിക്കിന് 220 കോടി റിയാലിന്റെ നഷ്ടമാണ് നേരിട്ടത്. രാജ്യത്തെ ബാങ്കുകള്‍ക്കും ഈ കാലയളവില്‍ നഷ്ടം നേരിട്ടു. ബാങ്കുകളുടെ ലാഭ വിഹിതത്തിലും വലിയ കുറവാണ് രേഖപ്പെടുത്തിയത്. 80 ശതമാനം തോതിലാണ് കുറവ് രേഖപ്പെടുത്തിയത്.

മുന്‍നിര ബാങ്കുകളിലൊന്നായ സാബ് ബാങ്ക് ന്ഷ്ടം നേരിട്ടതായും റിപ്പോര്‍ട്ട് പറയുന്നു. 680 കോടി റിയാലിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്. ഈ കാലയളവില്‍ ഏറ്റവും ഉയര്‍ന്ന ലാഭം നേടിയ കമ്പനി സൗദി അരാംകോയാണ്. 2462 കോടി റിയാലാണ് സൗദി അരാംകോയുടെ ലാഭം. സൗദി ടെലികോം കമ്പനിയാണ് രണ്ടാം സ്ഥാനത്ത് 272 കോടി റിയാലിന്റെ ലാഭമാണ് നേടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

Popular this week