KeralaNews

കൊവിഡ് സാമ്പത്തിക ബാധ്യത, ഏറ്റുമാനൂരിലെ കടയിൽ വ്യാപാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ഏറ്റുമാനൂർ:കൊവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക ബാധ്യതയെ തുടർന്ന് വ്യാപാരിയെ കടക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഏറ്റുമാനൂർ മാങ്ങാട്ടു തുണ്ടത്തിൽ സജിമോനെ(51) യാണ് പുന്നത്തുറയിലെ കടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി 10നാണു സജിമോനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കടയുടെ ഷട്ടർ പാതി അടച്ച നിലയിൽ ആയിരുന്നു.

കടക്കുള്ളിൽ ലൈറ്റ് ഇല്ലാതെ പാതി ഷട്ടർ അടഞ്ഞു കിടക്കുന്നത് കണ്ട ന്നട്ടുകാർ കടയുടെ ജനലിലൂടെ നോക്കിയപ്പോളാണ് സജിമോനെ തൂങ്ങി മരിച്ച നിലയിൽ കാണുന്നത്. സാമ്പത്തിക ബാധ്യത ഉള്ളതിനാൽ സജിമോൻ നിരാശയിൽ ആയിരുന്നു എന്ന് നാട്ടുകാർ പറഞ്ഞതായി പൊലീസ് പറഞ്ഞു.ഭാര്യ : അമ്പിളി (ആശാവർക്കർ) മക്കൾ : അശ്വിൻ, അശ്വതി. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button