27.6 C
Kottayam
Thursday, June 4, 2026

മൂ​ന്ന് ഡോ​ക്ട​ർ​മാ​ർ​ക്ക് കൂടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു

Must read

ചെന്നൈ : മൂ​ന്ന് ഡോ​ക്ട​ർ​മാ​ർ​ക്ക് കൂടി തമിഴ് നാട്ടിലെ ചെ​ന്നൈ​യി​ൽ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ർ​മാ​ർ​ക്കാ​ണ് വൈറസ് ബാധിച്ചത്. ​വ​രു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ത​മി​ഴ്നാ​ട്ടി​ൽ ഇ​തു​വ​രെ എ​ട്ടു​ ഡോക്ടർമാർക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

അതേസമയം കോ​യ​ന്പ​ത്തൂ​രി​ൽ മരിച്ച മ​ല​യാ​ളി​ക്ക് കോ​വി​ഡെന്ന് സ്ഥിരീകരണം. പാ​ല​ക്കാ​ട് സ്വ​ദേ​ശി രാ​ജ​ശേ​ഖ​ര​നാണ് വെള്ളിയാഴ്ച്ച മ​രി​ച്ചത്. ഈ ​മാ​സം ര​ണ്ടി​നാ​ണ് രാ​ജ​ശേ​ഖ​ര​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ​ഇയാ​ളു​ടെ ഭാ​ര്യ​യും മ​ക​നും ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. അതോടൊപ്പം തന്നെ ഇ​യാ​ൾ ചി​കി​ത്സ​യി​ലാ​യി​രു​ന്ന സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പ​ടെ 20 പേ​രെ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.

കോ​യ​ന്പ​ത്തൂ​രിൽ മദ്യം ലഭിക്കാതെ വന്നതോടെ സാ​നി​റ്റൈ​സ​ർ കു​ടി​ച്ച യു​വാവിന് ദാരുണാന്ത്യം. ഇ​യാ​ൾ സാ​നി​റ്റൈ​സ​റി​ൽ വെ​ള്ള​മൊ​ഴി​ച്ച് കു​ടി​ക്കു​ക​യാ​യി​രു​ന്നുവെന്നാണ് റിപ്പോർട്ട്. ലോ​ക്ക്ഡൗ​ൺ നി​ല​വി​ൽ വ​ന്ന​തി​നു പി​ന്നാ​ലെ സം​സ്ഥാ​ന​ത്ത് നി​ര​വ​ധി പേ​ർ മ​ദ്യം ല​ഭി​ക്കാ​ത്ത​തി​ലു​ള്ള അ​സ്വ​സ്ഥ​ത മൂ​ലം ജീ​വ​നൊ​ടു​ക്കി​യെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week