സ്​കൂളുകള്‍ തുറന്നതിന്​ പിന്നാലെ 67 കുട്ടികള്‍ക്കും 25 ജീവനക്കാര്‍ക്കും കോവിഡ്

ഹിമാചൽ പ്രദേശ് : സ്​കൂളുകള്‍ തുറന്നതിന്​ പിന്നാലെ 67 കുട്ടികള്‍ക്കും 25 ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.47 പെണ്‍കുട്ടികള്‍ക്കും 20 ആണ്‍കുട്ടികള്‍ക്കുമാണ് വൈറസ് ബാധിച്ചത്. മന്ദി ജില്ലയിലെ സോഝയിലെ ടിബറ്റന്‍ ചില്‍ഡ്രന്‍ വില്ലേജി (ടിസിവി)ലെ കുട്ടികള്‍ക്കാണ് രോഗം ബാധിച്ചത്.

മഹാരാഷ്ട്ര, അരുണാചല്‍ പ്രദേശ്, ലഡാക്ക്, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്ന് ഒക്ടോബര്‍ 25നും 31 നും മധ്യേ എത്തിയ കുട്ടികള്‍ക്കാണ് കൊവിഡ് ബാധിച്ചതെന്നും അധികൃതര്‍ അറിയിച്ചു.അതേസമയം ഹിമാചലില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം ദിനംപ്രതി ആറായിരത്തിന് മുകളിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News