കോണ്‍ഗ്രസ് എംഎല്‍എയുടെ ഭാര്യയുള്‍പ്പെടെ 18 കുടുംബാംഗങ്ങള്‍ക്ക് കാെവിഡ് സ്ഥിരീകരിച്ചു

ജയ്പുര്‍ : രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ ഭാര്യയുള്‍പ്പെടെ 18 കുടുംബാംഗങ്ങള്‍ക്ക് കൊവിഡ് സ്ഥരീകരിച്ചതായി റിപ്പോർട്ട്. ദോല്‍പുരിലെ ബാരിയില്‍ നിന്നുള്ള എംഎല്‍എയായ ഗിരിരാജ് സിംഗ് മലിംഗയുടെ ഭാര്യ ഉള്‍പ്പെടെ കുടുംബാംഗങ്ങളായ 18 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്

14,930 പേര്‍ക്കാണ് രാജസ്ഥാനില്‍ ഇതുവരെ കൊവിഡ് ബാധിച്ചത്. 349 പേരാണ് മൂലം മരണപ്പെട്ടത്. അതേസമയം, അതേസമയം, രാജ്യത്ത്​ കഴിഞ്ഞ 24 മണിക്കൂറിനിടെ 14,821 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിക്കുകയും 445 പേർ മരിക്കുകയും ചെയ്​തു. ഇതോടെ രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 4,25,282 ആയി. ആരോഗ്യമന്ത്രാലയത്തി​ന്റെ കണക്കുപ്രകാരം 13,699 പേർ​ കോവിഡ്​ ബാധിച്ചു മരിച്ചു.

പുതിയ കേസുകളുടെ 63.44 ശതമാനവും മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി സംസ്ഥാനങ്ങളിൽ നിന്നാണ്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി സംസ്ഥാനങ്ങളിൽ നിന്ന് മാത്രം 9402 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ന് തമിഴ്‍നാട്ടിലെ മധുരയിൽ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News