24.9 C
Kottayam
Saturday, November 23, 2024

മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് കോവിഡ് സ്ഥിരീകരിച്ചു,ഇന്ന് 202 പുതിയ കോവിഡ് രോഗികൾ

Must read

മലപ്പുറം: മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ ചികിത്സക്ക് മഞ്ചേരി മെഡിക്കല്‍ കോളേജ്ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്പിക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഓഫീസിലെ ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോയി. അതേസമയം ജില്ലയില്‍ ഇന്ന് 202 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ഇതില്‍ 180 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

സംസ്ഥാനത്ത് ഇന്ന് 1564 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 1380 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത്. ഇന്ന് 434 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇത്.

മലപ്പുറം ജില്ലയില്‍ ഇന്ന് 202 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 184 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ നാല് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 26 പേര്‍ക്ക് ഉറവിടമറിയാതെയും 158 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ത്തിലൂടെയുമാണ് രോഗബാധ. ശേഷിക്കുന്ന ഏഴ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും 11 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

വിദഗ്ധ ചികിത്സക്ക് ശേഷം 61 പേരാണ് ഇന്ന് രോഗമുക്തരായത്. ജില്ലയില്‍ ഇതുവരെ 2,327 പേരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. 1867 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 22 പേര്‍ ഇതുവരെ ജില്ലയില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടു.

* നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍

അരീക്കോട് സ്വദേശി (44), കാവനൂര്‍ സ്വദേശി (29), കാവനൂര്‍ സ്വദേശി (34), പെരുവെള്ളൂര്‍ സ്വദേശി (20), എടയൂര്‍ സ്വദേശി (65), എടപ്പറ്റ സ്വദേശി (41), മഞ്ചേരി സ്വദേശി (18), മഞ്ചേരി സ്വദേശി (19), താനാളൂര്‍ സ്വദേശി (65), പരപ്പനങ്ങാടി സ്വദേശി (10), താനൂര്‍ സ്വദേശി (48), പരപ്പനങ്ങാടി സ്വദേശി (27), പെരുവെള്ളൂര്‍ സ്വദേശി (18), എടരിക്കോട് സ്വദേശി (മൂന്ന്), കരുവാരക്കുണ്ട് സ്വദേശി (അഞ്ച്), കൊണ്ടോട്ടി സ്വദേശിനി (ഒമ്പത്), തുവ്വൂര്‍ സ്വദേശിനി (മൂന്ന്), കോട്ടക്കല്‍ സ്വദേശിനി (21), എരഞ്ഞിമങ്ങാട് സ്വദേശിനി (ഏഴ്), കോട്ടക്കല്‍ സ്വദേശി (52), ഇരിമ്പിളിയം സ്വദേശിനി (11), പൊന്നാനി സ്വദേശി (26), മഞ്ചേരി സ്വദേശി (20), പെരിന്തല്‍മണ്ണ സ്വദേശി (28), കണ്ണമംഗലം സ്വദേശി (42), ചേലേമ്പ്ര സ്വദേശി (29), പരപ്പനങ്ങാട് സ്വദേശി (38), പെരുവെള്ളൂര്‍ സ്വദേശി (39), പരപ്പനങ്ങാടി സ്വദേശി (14), ഏലംകുളം സ്വദേശിനി (45), ചേലേമ്പ്ര സ്വദേശിനി (35), തെന്നല സ്വദേശിനി (72), വെട്ടത്തൂര്‍ സ്വദേശിനി (ഒന്ന്), പെരിന്തല്‍മണ്ണ സ്വദേശിനി (46), കീഴാറ്റൂര്‍ സ്വദേശിനി (40), പെരിന്തല്‍മണ്ണ സ്വദേശിനി (72), എടവണ്ണ സ്വദേശിനി (24), അങ്ങാടിപ്പുറം സ്വദേശി (26), കോട്ടക്കല്‍ സ്വദേശി (55), നിറമരുതൂര്‍ സ്വദേശിനി (33), താനൂര്‍ സ്വദേശി (36), കല്‍പകഞ്ചേരി സ്വദേശി (38), വള്ളിക്കുന്ന് സ്വദേശി (22), പരപ്പനങ്ങാടി സ്വദേശിനി (41), വെട്ടം സ്വദേശിനി (32), താനൂര്‍ സ്വദേശിനി (27), അരീക്കോട് സ്വദേശിനി (34), മഞ്ചേരി സ്വദേശിനി (22), പെരിന്തല്‍മണ്ണ സ്വദേശിനി (12), ഐക്കരപ്പടി സ്വദേശിനി (19), തിരൂരങ്ങാടി സ്വദേശിനി (47), അരീക്കോട് സ്വദേശി (41), വാഴക്കാട് സ്വദേശിനി (അഞ്ച്), മൊറയൂര്‍ സ്വദേശി (32), താനൂര്‍ സ്വദേശിനി (28), വാഴയൂര്‍ സ്വദേശിനി (41), നിറമരുതൂര്‍ സ്വദേശി (32), കൊണ്ടോട്ടി സ്വദേശി (42), കൂട്ടിലങ്ങാടി സ്വദേശി (34), പയ്യനാട് സ്വദേശി (എട്ട്), കണ്ണമംഗലം സ്വദേശി (48), താനൂര്‍ സ്വദേശി (46), ഏലംകുളം സ്വദേശി (65), മംഗലം സ്വദേശി (55), പുളിക്കല്‍ സ്വദേശിനി (67), കോഡൂര്‍ സ്വദേശി (49), പെരുവെള്ളൂര്‍ സ്വദേശി (54), വാഴക്കാട് സ്വദേശിനി (എട്ട്), വഴിക്കടവ് സ്വദേശി (61), മഞ്ചേരി സ്വദേശി (47), അങ്ങാടിപ്പുറം സ്വദേശി (22), മഞ്ചേരി സ്വദേശി (29), ആലിപ്പറമ്പ് സ്വദേശി (54), തെന്നല സ്വദേശി (ഒമ്പത്), കരുവാരക്കുണ്ട് സ്വദേശി (36), പുളിക്കല്‍ സ്വദേശി (46), വള്ളിക്കുന്ന് സ്വദേശി (65), അരീക്കോട് സ്വദേശി (25), പാണ്ടിക്കാട് സ്വദേശി (21), പെരിന്തല്‍മണ്ണ സ്വദേശി (17), തെന്നല സ്വദേശി (35), കോട്ടക്കല്‍ സ്വദേശി (21), അരീക്കോട് സ്വദേശി (39), തെന്നല സ്വദേശി (16), വെട്ടത്തൂര്‍ സ്വദേശി (43), നിലമ്പൂര്‍ സ്വദേശി (48), പെരിന്തല്‍മണ്ണ സ്വദേശി (52), കണ്ണമംഗലം സ്വദേശിനി (70), കുഴിമണ്ണ സ്വദേശി (20), തുവ്വൂര്‍ സ്വദേശി (31), കോട്ടക്കല്‍ സ്വദേശി (49), പുളിക്കല്‍ സ്വദേശിനി (ഒമ്പത്), കുറുവ സ്വദേശി (27), മൂത്തേടം സ്വദേശി (26), തിരുവാലി സ്വദേശി (നാല്), പുളിക്കല്‍ സ്വദേശിനി (നാല്), പുളിക്കല്‍ സ്വദേശിനി (13), കൊട്ടപ്പുറം സ്വദേശി (36), മൂത്തേടം സ്വദേശി (44), മലപ്പുറം സ്വദേശിനി (30), എടരിക്കോട് സ്വദേശിനി (46), തെന്നല സ്വദേശി (68), അഞ്ഞാടിപ്പുറം സ്വദേശിനി (66), താനാളൂര്‍ സ്വദേശി (35), താനാളൂര്‍ സ്വദേശി (61), തുവ്വൂര്‍ സ്വദേശി (34), ഇരിമ്പിളിയം സ്വദേശിനി (38), തലക്കാട് സ്വദേശിനി (42), പെരിന്തല്‍മണ്ണ സ്വദേശി (32), താനൂര്‍ സ്വദേശിനി (ആറ്), കുഴിമണ്ണ സ്വദേശി (53), പുല്‍പറ്റ സ്വദേശി (39), വണ്ടൂര്‍ സ്വദേശി (59), താനൂര്‍ സ്വദേശിനി (39), കുറുവ സ്വദേശി (24), മൂത്തേടം സ്വദേശിനി (39), പൂക്കോട്ടൂര്‍ സ്വദേശിനി (33), മഞ്ചേരി സ്വദേശിനി (40), അരീക്കോട് സ്വദേശിനി (14), അരീക്കോട് സ്വദേശി (36), എടയൂര്‍ സ്വദേശിനി (49), അരീക്കോട് സ്വദേശിനി (എട്ട്), വെട്ടം സ്വദേശി (39), താനൂര്‍ സ്വദേശി (നാല്), താനൂര്‍ സ്വദേശിനി (50), തൃക്കലങ്ങോട് സ്വദേശിനി (30), പരപ്പനങ്ങാടി സ്വദേശിനി (20), എ.ആര്‍ നഗര്‍ സ്വദേശിനി (58), കോട്ടക്കല്‍ സ്വദേശിനി (46), പരപ്പനങ്ങാടി സ്വദേശി (35), താനൂര്‍ സ്വദേശി (16), ഇരിമ്പിളിയം സ്വദേശി (16), വെട്ടത്തൂര്‍ സ്വദേശിനി (50), കാവനൂര്‍ സ്വദേശി (44), വാഴക്കാട് സ്വദേശി (24), അരീക്കോട് സ്വദേശി (32), ഏലംകുളം സ്വദേശിനി (12), അരീക്കോട് സ്വദേശി (ഏഴ്), താനൂര്‍ സ്വദേശിനി (35), മലപ്പുറം സ്വദേശിനി (47), മൊറയൂര്‍ സ്വദേശി (23), അരീക്കോട് സ്വദേശി (28), എടയൂര്‍ സ്വദേശിനി (33), താനൂര്‍ സ്വദേശിനി (18), പൊന്നാനി സ്വദേശി (57), പെരിന്തല്‍മണ്ണ സ്വദേശി (42), കരുളായി സ്വദേശി (34), കോട്ടക്കല്‍ സ്വദേശിനി (25), കൂട്ടിലങ്ങാടി സ്വദേശി (58), മഞ്ചേരി സ്വദേശി (22), പോരൂര്‍ സ്വദേശി (35), അങ്ങാടിപ്പുറം സ്വദേശി (47), തുവ്വൂര്‍ സ്വദേശി (24), പെരിന്തല്‍മണ്ണ സ്വദേശിനി (42), തുവ്വൂര്‍ സ്വദേശി (29), ഊരകം സ്വദേശി (39), വള്ളിക്കുന്ന് സ്വദേശിനി (49), നിറമരുതൂര്‍ സ്വദേശി (53).

* ഉറവിടമറിയാതെ രോഗബാധ സ്ഥിരീകരിച്ചവര്‍

ആരോഗ്യ പ്രവര്‍ത്തകരായ പുല്‍പറ്റ സ്വദേശിയായ ഡോക്ടര്‍ (26), പോത്തുകല്ല് സ്വദേശിനി (28), മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് കാവനൂര്‍ സ്വദേശി (33), മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് മഞ്ചേരി സ്വദേശിനി (38) എന്നിവര്‍ക്കും പൊന്മള സ്വദേശിനി (19), ഒതുക്കുങ്ങല്‍ സ്വദേശി (34), മഞ്ചേരി സ്വദേശിനി (30), വള്ളുവമ്പ്രം സ്വദേശിയായ ഒമ്പത് ദിവസം പ്രായമായ കുട്ടി, മഞ്ചേരി സ്വദേശി (61), വഴിക്കടവ് സ്വദേശിനി (85), പൊരൂര്‍ സ്വദേശിനി (33), തൃക്കലങ്ങോട് സ്വദേശിനി (28), മക്കരപ്പറമ്പ് സ്വദേശി (84), മൊറയൂര്‍ സ്വദേശിനി (32), നിലമ്പൂര്‍ സ്വദേശിനി (24), പെരുവെള്ളൂര്‍ സ്വദേശി (21), കണ്ണമംഗലം സ്വദേശിനി (48), ആനക്കയം സ്വദേശി (73), ഒഴൂര്‍ സ്വദേശിനി (43), മംഗലം സ്വദേശി (23), വളവന്നൂര്‍ സ്വദേശിനി (18), താനാളൂര്‍ സ്വദേശിനി (70), പൂക്കോട്ടൂര്‍ സ്വദേശിനി (20), താനാളൂര്‍ സ്വദേശിനി (17), വണ്ടൂര്‍ സ്വദേശിനി (42), നിലമ്പൂര്‍ സ്വദേശി (28)

* ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയത്

പൊന്മള സ്വദേശി (27), മൂന്നിയൂര്‍ സ്വദേശി (62), കണ്ണമംഗലം സ്വദേശി (24), തിരൂരങ്ങാടി സ്വദേശി (32), കീഴാറ്റൂര്‍ സ്വദേശി (32), മൊറയൂര്‍ സ്വദേശി (57), പൊന്മള സ്വദേശിനി (25).

* വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

പൊന്മള സ്വദേശി (45), ചീക്കോട് സ്വദേശി (39), കരുവാരക്കുണ്ട് സ്വദേശി (34), പെരിന്തല്‍മണ്ണ സ്വദേശി (30), ആതവനാട് സ്വദേശിനി (27), കുറുവ സ്വദേശി (28), ഒതുക്കുങ്ങല്‍ സ്വദേശി (38), കല്‍പകഞ്ചേരി സ്വദേശിനി (26), കല്‍പകഞ്ചേരി സ്വദേശി (21), കണ്ണമംഗലം സ്വദേശി (36), കോഡൂര്‍ സ്വദേശി (57).

33,694 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 1,671 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 550 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ 19 പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ട് പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ അഞ്ച് പേരും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 93 പേരും ചുങ്കത്തറ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ ഒമ്പത് പേരും മഞ്ചേരി മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 68 പേരും കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ 192 പേരും കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 733 പേരുമാണ് ചികിത്സയില്‍ കഴിയുന്നത്. 30,875 പേര്‍ വീടുകളിലും 1,148 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.

ജില്ലയില്‍ നിന്ന് ഇതുവരെ ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ വിഭാഗങ്ങളിലുള്‍പ്പടെ 78,512 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചു. ഇതില്‍ 76,006 പേരുടെ ഫലം ലഭ്യമായതില്‍ 69,105 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 2,393 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണം. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്ന് കളക്ടര്‍ അറിയിപ്പ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

നായ കുറുകെ ചാടിയ ബൈക്കിന് നിയന്ത്രണം വിട്ടു, ടിപ്പർ ഇടിച്ച് യുവതി മരിച്ചു

കൊല്ലം: പാരിപ്പള്ളിയില്‍ വാഹനത്തിന് കുറുകെ നായ ചാടിയുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. വിനീത (42) ആണ് മരണപ്പെട്ടത്.വെള്ളിയാഴ്ച രാവിലെ വിനീതയും ഭര്‍ത്താവ് ജയകുമാറും സ്‌കൂട്ടറില്‍ തിരുവന്തപുരത്തേയ്ക്ക് ജോലിക്ക് പോകവെ കൊച്ചുപാരിപ്പള്ളിയ്ക്ക് സമീപം പോലീസ്...

പാലക്കാട്ടെ കോൺഗ്രസ് ജയം വർഗീയതയുടെ പിന്തുണയോടെ- എം.വി ഗോവിന്ദൻ

തിരുവനന്തപുരം: ന്യൂനപക്ഷ വര്‍ഗീയതയുടെയും ഭൂരിപക്ഷ വര്‍ഗീയതയുടെയും പിന്തുണയോടെയാണ് പാലക്കാട് വിജയിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഈ ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ സര്‍ക്കാരിന്റെ വിലയിരുത്തലായി കണക്കാക്കാന്‍ സാധിക്കില്ല. പാലക്കാട് സിപിഎമ്മിന്റെ...

കാശിനായി അഡ്ജസ്റ്റ് ചെയ്തിട്ടില്ല; സ്വാസിക എങ്ങനെയാണ് സിനിമയിൽ വന്നതെന്ന് പരിശോധിക്കൂ; വിവാദപരാമർശവുമായി ആലുവയിലെ നടി

കൊച്ചി: നടി സ്വാസികയ്‌ക്കെതിരെ വിവാദപരാമർശവുമായി മുകേഷ് ഉൾപ്പെടെയുള്ള പ്രമുഖ നടൻമാർക്കെതിരെ പീഡനക്കേസ് നൽകിയ നടി.സ്വാസിക എങ്ങനെയാണ് സിനിമയിൽ വന്നതെന്ന് പരിശോധിക്കൂ എന്ന രീതിയിലായിരുന്നു പരാമർശം. ജയസൂര്യയും മുകേഷും അങ്ങനെ ചെയ്യില്ലെന്ന് സ്വാസികയ്ക്ക് എങ്ങനെ...

'തന്നിലർപ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും നന്ദി' ; വയനാട്ടിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ റെക്കോഡ് ഭൂരിപക്ഷത്തിന്‍റെ വിജയം നേടിയതിന് പിന്നാലെ വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി. തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും നന്ദിയുണ്ടെന്നും ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണെന്നും പ്രിയങ്ക...

ഡിഎംകെയ്ക്ക് കിട്ടിയത് നാലായിരത്തിൽ താഴെ! ചേലക്കരയിൽ നനഞ്ഞ പടക്കമായി അൻവറിൻ്റെ സ്ഥാനാർത്ഥി

ചേലക്കര:ഉപതിരഞ്ഞെടുപ്പിൽ പി.വി.അൻവർ എംഎൽഎയുടെ  ഡിഎംകെ (ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള) ‘ഡിമ്മായി’. തിരഞ്ഞെടുപ്പിൽ പാർട്ടി ‘ക്ലച്ചു പിടിച്ചില്ല’. ഡിഎംകെ സ്ഥാനാർഥിയായി ചേലക്കരയിൽ മത്സരിച്ച എൻ.കെ.സുധീറിന് തിരഞ്ഞെടുപ്പിൽ നിർണായക ശക്തിയാകാൻ കഴിഞ്ഞില്ല. 3920 വോട്ടുകളാണ്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.