25.3 C
Kottayam
Saturday, May 18, 2024

സംസ്ഥാനത്ത് രോഗലക്ഷണങ്ങള്‍ ഇല്ലാത്ത ഏഴുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

Must read

കാസര്‍ഗോഡ്: കാസര്‍ഗോഡ് രോഗലക്ഷണങ്ങള്‍ ഇല്ലാത്ത ഏഴുപേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ദുബായില്‍ നിന്നും എത്തിയവരാണ് ഇവര്‍. വിദേശത്തുനിന്ന് എത്തിയതിനെ തുടര്‍ന്ന് ഇവരുടെ സാമ്പിളുകള്‍ പരിശോധിക്കുകയായിരുന്നു.

<p>നിലവിലെ സാഹചര്യത്തെ അതീവ ഗൗരവത്തോടെ കാണുന്നുവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വിദേശത്തുനിന്ന് എത്തിയ എല്ലാവരുടേയും സാമ്പിള്‍ പരിശോധന പ്രായോഗികമല്ല. റാപ്പിഡ് ടെസ്റ്റ് തുടങ്ങിയാല്‍ എല്ലാവരേയും പരിശോധിച്ചേക്കും.</p>

<p>സംസ്ഥാനത്ത് 265 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 237 പേരും ചികിത്സയിലാണ്. 1,46,130 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 622 പേര്‍ ആശുപത്രിയിലാണ് നിരീക്ഷണത്തിലുള്ളത്.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week