24.1 C
Kottayam
Friday, June 5, 2026
No menu items!

കൊച്ചിയില്‍ എയര്‍പോര്‍ട്ട് ജീവനക്കാരിക്ക് കൊവിഡ്

Must read

കൊച്ചി: കൊച്ചിയിലെ എയര്‍പോര്‍ട്ടില്‍ ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവര്‍ പ്രീപെയ്ഡ് ടാക്സി കൗണ്ടര്‍ ജീവനക്കാരിയാണ്. അതേസമയം കൊച്ചി നഗരത്തിലെ കണ്ടെയ്മെന്റ് സോണുകള്‍ അടച്ചിടും. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി കണ്ടെയ്ന്‍മെന്റ് സോണുകളാണ് നഗരത്തില്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.

എറണാകുളത്ത് സ്ഥിതി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നലെ സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ച അഞ്ച് പേരുടെയും സമ്പര്‍ക്ക പട്ടിക തയാറാക്കാന്‍ സാധിച്ചിട്ടില്ല. പാലാരിവട്ടം, ചക്കരപ്പറമ്പ്, കരണക്കോട്, ഗിരിനഗര്‍- പനമ്പിള്ളി നഗര്‍ എന്നീ സ്ഥലങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണിലായി. ആലുവ മാര്‍ക്കറ്റും ഉളിയന്നൂര്‍, കുഞ്ഞുണ്ണിക്കര എന്നീ പ്രദേശങ്ങളും കണ്ടെയ്ന്‍മെന്റ് സോണിലായിരിക്കുകയാണ്.

എറണാകുളത്ത് ജില്ലാ ഭരണകൂടം കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. കൂട്ടംകൂടുന്നത് ഒഴിവാക്കണം. കൂടാതെ പൊതുവഴിയില്‍ തുപ്പിയാല്‍ നടപടിയെടുക്കും. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കുമെന്നും അധികൃതര്‍.

കൊച്ചിയില്‍ കൊവിഡ് വ്യാപനം വര്‍ധിച്ചാല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണെന്ന് കമ്മീഷണര്‍ വിജയ് സാഖറെ പറഞ്ഞിരുന്നു. രോഗികള്‍ വര്‍ധിച്ചാല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമെന്നാണ് വിജയ് സാഖറെ വ്യക്തമാക്കിയത്. നഗരത്തില്‍ ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം കൂടുന്നുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു. ജില്ലയില്‍ പൊലീസ് പരിശോധന വ്യാപകമായി നടപ്പാക്കും. അനാവശ്യമായി പുറത്തിറങ്ങിയാല്‍ കേസെടുക്കും. ഇതിനോടകം തന്നെ രജിസ്റ്റര്‍ ചെയ്തത് 20 കേസാണ്. കമ്മീഷണറുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

Popular this week