കൊവിഡ് ബാധയില്‍ അമേരിക്ക ഒന്നാമത്,മരണം 1200 കവിഞ്ഞു

ന്യൂഡല്‍ഹി: അമേരിക്കയെവരിഞ്ഞു മുറുക്കി കോവിഡ്. കഴിഞ്ഞ 24 മണിക്കൂറില്‍ അമേരിക്കയില്‍ പതിനയ്യായിരത്തിലേറെ പേര്‍ക്ക് പുതുതായി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ചൈനയെയും പിന്തള്ളി കൊവിഡ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ യു എസ് ഒന്നാമതെത്തി.

അമേരിക്കയില്‍ ഇതുവരെ 1200 ലേറെ പേര്‍ മരിച്ചുവെന്നാണ് കണക്ക്. കഴിഞ്ഞ 24 മണിക്കൂറില്‍ അമേരിക്കയില്‍ 15461 പുതിയ കോവിഡ് രോഗികളെയാണ് കണ്ടെത്തിയത്. ആകെ രോഗികളുടെ എണ്ണം 83672 ആയി. അതിനിടെ ലോകത്തെ കോവിഡ് മരണങ്ങള്‍ ഇരുപത്തിനാലായിരം കടന്നു. ആകെ രോഗികളുടെ എണ്ണം അഞ്ചു ലക്ഷത്തിലേറെയായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News