29.5 C
Kottayam
Tuesday, May 14, 2024

തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച ഓട്ടോറിക്ഷാ ഡ്രൈവര്‍ സീരിയല്‍ ലൊക്കേഷനുകളിലെത്തിയിരിന്നു; സമ്പര്‍ക്ക പട്ടികയില്‍ ആശങ്ക

Must read

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ സീരിയല്‍ ലൊക്കേഷനുകളിലെത്തിയിരുന്നു. ഇയാള്‍ മറ്റു ജില്ലകളിലും യാത്ര ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതോടെ ഇയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ആശങ്ക തുടരുകയാണ്.

തിരുവനന്തപുരം മണക്കാട് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ക്കും ഭാര്യയ്ക്കും മകള്‍ക്കും ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. 12ന് തന്നെ രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്ന ഇദ്ദേഹം പിന്നീടും നഗരത്തിലെ വിവിധ സ്ഥലങ്ങളിലും എത്തിയിരുന്നു. 17ന് ഭാര്യയ്ക്കും മകള്‍ക്കും രോഗലക്ഷണങ്ങള്‍ പ്രകടമായതോടെയാണ് സ്രവ പരിശോധന നടത്തുന്നത്. ഇന്നലെ മൂന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കൂടിയായ ഓട്ടോ ഡ്രൈവര്‍ക്ക് സീരിയില്‍ സെറ്റില്‍ പോയിട്ടുണ്ട്. നഗരത്തിലെ ധാരാളം പേരുമായി സമ്പര്‍ക്കമുണ്ടായിരുന്നതിനാല്‍ സമ്പര്‍ക്കപട്ടിക്ക തയാറാക്കല്‍ വെല്ലുവിളിയാണെന്ന് അധികൃതര്‍ പറയുന്നു.

കാലടി ആറ്റുകാല്‍ മണക്കാട്, ചിറമുക്ക് കാലടി റോഡ്, ഐരാണി മുട്ടം എന്നിവിടങ്ങലാണ് നിലവില്‍ കണ്ടയിന്‍മെന്റ് സോണുകള്‍. നഗരം മുഴുവന്‍ കണ്ടെയ്ന്‍മെന്റ് സോണാക്കില്ലെങ്കിലും സമരങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ വരും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week