കോഴിക്കോട്: മാഹി ചാലക്കര സ്വദേശിയായ 68 കാരിക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചു.
ഉംറക്ക് ശേഷം കഴിഞ്ഞ 13നാണ് ഇവർ തിരിച്ചെത്തിയത്.കരിപ്പൂർ വിമാനതാവളത്തിലാണ് എത്തിയത്.
മാഹി ജനറൽ ആശുപത്രിയിലും കോഴിക്കോട് ബീച്ച് ആശുപത്രിയിലും ചികിത്സ തേടി.നിലവിൽ മാഹി ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. സ്വകാര്യ ട്രാവൽ ഏജൻസി മുഖാന്തരമാണ് ഇവർ ഉംറക്ക് പോയത്.ഇവർക്കൊപ്പമുണ്ടായിരുന്നവരുടെ പട്ടിക തയ്യാറാക്കുന്നു. മാഹിയിൽ ആകെ നിരീക്ഷണത്തിലുള്ളത് 79 പേർ.
മുൻ കരുതൽ എന്ന നിലയിൽ മാഹിയിലെ ബാറുകൾ ഇന്നലെ മുതൽ അടച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News