കൊവിഡ് ബാധിതരുടെ എണ്ണം നാല്‍രപ്പത്തിരണ്ടര ലക്ഷം,അമേരിക്കയില്‍ മാത്രം മരണം 81000

ന്യൂയോര്‍ക്ക്:ലോകത്ത് കൊവിഡ് മഹാമാരി ബാധിച്ചവരുടെ എണ്ണം നാല്‍പ്പത്തിരണ്ടര ലക്ഷം കവിഞ്ഞു. ആകെ മരണം 287,250 ആയി. ഏറ്റവും കൂടുതല്‍ മരണം അമേരിക്കയിലാണ്. എണ്‍പത്തിയൊന്നായിരത്തിലേറെ പേരാണ് അമേരിക്കയില്‍ മാത്രം മരിച്ചത്. ബ്രിട്ടനില്‍ മരണം മുപ്പത്തിരണ്ടായിരത്തി അറുപത്തിയഞ്ചായി. ആറാഴ്ചക്കുള്ളിലെ ഏറ്റവും കുറഞ്ഞ മരണ നിരക്കാണിത്. ഇറ്റലിയില്‍ മുപ്പതിനായിരത്തി എഴുന്നൂറ്റി മുപ്പത്തിയൊന്‍പത് പേരും സ്‌പെയിന്‍ ഇരുപത്തിയാറായിരത്തി എഴുന്നൂറ്റി നാല്‍പ്പത്തിനാല് പേരും മരിച്ചു.

അമേരിക്കയില്‍ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം പതിമൂന്ന് ലക്ഷത്തി എണ്‍പതിനായിരം കവിഞ്ഞു. അതേസമയം, രാജ്യമൊട്ടാകെ സ്ഥിതി മെച്ചപ്പെടുന്നതിന്റെ തെളിവുകള്‍ കണ്ട് തുടങ്ങിയെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. റഷ്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു. രോഗികളുടെ എണ്ണം രണ്ടുലക്ഷത്തി ഇരുപതിനായിരം കടന്നു. മരണം രണ്ടായിരം പിന്നിട്ടു. ബ്രിട്ടനില്‍ നിന്ന് വീണ്ടും പ്രതീക്ഷയുടെ കണക്കുകളാണ് വരുന്നത്. ആറാഴ്ചക്കുള്ളിലെ ഏറ്റവും കുറഞ്ഞ മരണ നിരക്ക് രേഖപ്പെടുത്തി. ലോക്ക് ഡൗണ്‍ ഇളവുകളിലെ കൂടുതല്‍ നിബന്ധനകളും പുറത്തിറക്കി സര്‍ക്കാര്‍ പുറത്തിറക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News