ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ടരക്കോടിയിലേക്ക്. 24,897,280 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 840,633 പേർ മരിക്കുകയും 17,285,907 പേര്‍ രോഗമുക്തി നേടുകയും ചെയ്‌തു. അതേസമയം കൊവിഡ് മരണങ്ങളുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാമതാണ്. 62635 പേരാണ് ഇതുവരെ മരിച്ചത്. രാജ്യത്ത് രോഗബാധിതരുടെ എണ്ണം മുപ്പത്തിയഞ്ച് ലക്ഷത്തോടടുക്കുകയാണ്. കഴിഞ്ഞ ദിവസം മാത്രം 77,266 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ രണ്ടാമതാണ് ഇന്ത്യ. ഒന്നാമത് അമേരിക്കയാണ്. യു.എസില്‍ ഇതുവരെ 6,094,892 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 185,889 പേര്‍ മരണമടഞ്ഞു.സുഖം പ്രാപിച്ചവരുടെ എണ്ണം 3,372,079 ആയി. ബ്രസീലിൽ 3,812,605 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.