KeralaNews

തൃശ്ശൂര്‍ ജില്ലയിൽ 2871 പേര്‍ക്ക് കൂടി കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 25.43%

തൃശ്ശൂര്‍:ജില്ലയിൽ 2871 പേര്‍ക്ക് കൂടി കോവിഡ്, 769 പേര്‍ രോഗമുക്തരായി.ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 19,458 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 114 പേര്‍ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,30,138 ആണ്. 1,10,016 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 25.43% ആണ്.

ജില്ലയിൽ ഞായറാഴ്ച സമ്പര്‍ക്കം വഴി 2847 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 11 പേര്‍ക്കും, 08 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 05 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 165 പുരുഷന്‍മാരും 166 സ്ത്രീകളും, പത്ത് വയസ്സിനു താഴെ 105 ആണ്‍കുട്ടികളും 85 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവര്‍ –

തൃശ്ശൂര്‍ ഗവ. മെഡിക്കൽ കോളേജിൽ – 447
വിവിധ കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളിൽ – 1170
സര്‍ക്കാര്‍ ആശുപത്രികളിൽ – 222
സ്വകാര്യ ആശുപത്രികളിൽ – 495

കൂടാതെ 14253 പേര്‍ വീടുകളിലും ചികിത്സയിൽ കഴിയുന്നുണ്ട്.

2583 പേര്‍ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 316 പേര്‍ ആശുപത്രിയിലും 2267 പേര്‍ വീടുകളിലുമാണ്.

11,292 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതി 5480 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 5561 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 251 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 13,27,340 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

703 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,74,518 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 63 പേര്‍ക്ക് സൈക്കോ സോഷ്യൽ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നൽകി.

ജില്ലയിൽ ഇതുവരെ കോവിഡ് വാക്‌സിൻ സ്വീകരിച്ചവർ

1. ആരോഗ്യപ്രവർത്തകർ
ഫസ്റ്റ്ഡോസ് 44,884
സെക്കൻറ് ഡോസ് 36,193

2. മുന്നണി പോരാളികൾ
ഫസ്റ്റ് ഡോസ് 11,121
സെക്കൻ്റ്ഡോസ് 10,808

3. പോളിംഗ് ഓഫീസർമാർ
ഫസ്റ്റ്ഡോസ് 24,474
സെക്കൻ്റ് ഡോസ് 9,127

4. 45-59 വയസ്സിന് ഇടയിലുളളവർ
ഫസ്റ്റ് ഡോസ് 1,86,145
സെക്കൻ്റ് ഡോസ് 7,593

5. 60 വയസ്സിന് മുകളിലുളളവർ
ഫസ്റ്റ് ഡോസ് 2,96,968
സെക്കൻ്റ് ഡോസ് 32,421

ആകെ
ഫസ്റ്റ് ഡോസ് 5,63,592
സെക്കൻ്റ്ഡോസ് 96,142

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button