പാലക്കാട്: ജില്ലയിൽ ഇന്ന്(ജൂലൈ 24) ഒരു കണ്ണൂർ സ്വദേശി ഉൾപ്പെടെ 58 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
ഇതിൽ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലും നടത്തിയ ആൻറിജൻ ടെസ്റ്റിലൂടെ 25 പേർക്ക് രോഗബാധ കണ്ടെത്തിയിട്ടുണ്ട്.
ഇതര സംസ്ഥാനങ്ങളിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്ന് വന്നവരും സമ്പർക്കത്തിലൂടെ രോഗംബാധിച്ചവരും ഉറവിടമറിയാത്തവരുമാണ് ബാക്കിയുള്ള 33 പേർ.
മൂന്ന് അതിഥി തൊഴിലാളികൾ ഉൾപ്പെടെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 16 പേർക്കും വിവിധ രാജ്യങ്ങളിൽ നിന്നും വന്ന 8 പേർക്കും ഉറവിടം അറിയാത്ത നാലു പേർക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ച നാലുപേർക്കും ഒരു കണ്ണൂർ സ്വദേശിക്കും രോഗം ബാധിച്ചിട്ടുണ്ട്.
കൂടാതെ ഇന്ന് 64 പേർ രോഗ മുക്തി നേടിയതായും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
*ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.*
*തമിഴ്നാട്-11*
ചിറ്റൂർ സ്വദേശി (41 പുരുഷൻ)
പെരുമാട്ടി സ്വദേശികൾ (31 പുരുഷൻ, 46 സ്ത്രീ)
മങ്കര സ്വദേശി (39 പുരുഷൻ)
പട്ടഞ്ചേരി സ്വദേശി (34 പുരുഷൻ)
കഞ്ചിക്കോട് സ്വദേശികളായ അമ്മയും (59) മകളും (15).ഇതിൽ അമ്മ തമിഴ്നാട് രോഗം സ്ഥിരീകരിച്ച ഒരാളുടെ പ്രാഥമിക സമ്പർക്കം പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
വണ്ടിത്താവളം സ്വദേശി (34 പുരുഷൻ)
മുതലമട സ്വദേശി (29 പുരുഷൻ)
വടക്കഞ്ചേരിയില് ജോലിക്ക് വന്ന അതിഥി തൊഴിലാളികൾ (36, 35 പുരുഷന്മാർ)
*ആന്ധ്ര പ്രദേശ്-1*
വിശാഖപട്ടണത്ത് നിന്ന് വന്ന പറളി സ്വദേശി (25 പുരുഷൻ).ഇദ്ദേഹത്തിന് ആൻറിജൻ ടെസ്റ്റിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്.
*കർണാടക-2*
പട്ടഞ്ചേരി സ്വദേശി (29 പുരുഷൻ)
കണ്ണാടി സ്വദേശി (22 പുരുഷൻ)
*ഡൽഹി-1*
പട്ടഞ്ചേരി സ്വദേശി (8 ആൺകുട്ടി)
*ഒറീസ-1*
നെന്മാറയിൽ ജോലിക്ക് വന്ന അതിഥി തൊഴിലാളി (19 പുരുഷൻ).
*ഖത്തർ-3*
മങ്കര സ്വദേശി (45 സ്ത്രീ)
പിരായിരി സ്വദേശികൾ (56,33 പുരുഷന്മാർ)
*സൗദി-4*
മങ്കര സ്വദേശി (35,44 പുരുഷൻ)
പിരായിരി സ്വദേശി (37 പുരുഷൻ)
കിഴക്കഞ്ചേരി സ്വദേശി (40 പുരുഷൻ)
*യുഎഇ-1*
മങ്കര സ്വദേശി (49 പുരുഷൻ)
*സമ്പർക്കം-4*
പുതുപ്പരിയാരം സ്വദേശി (33 പുരുഷൻ)
കാവിൽപാട് സ്വദേശി (27 പുരുഷൻ). പുതുപ്പരിയാരം, കാവിൽപാട് സ്വദേശികൾ ജൂലൈ 28ന് രോഗം സ്ഥിരീകരിച്ച പല്ലശ്ശന സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരാണ്.
പട്ടഞ്ചേരി സ്വദേശി (63 പുരുഷൻ). പട്ടഞ്ചേരി യിൽ തന്നെ രോഗം സ്ഥിരീകരിച്ച ഒരാളുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
അമ്പലപ്പാറ സ്വദേശി (32 പുരുഷൻ). എറണാകുളത്ത് ചുമട്ടുതൊഴിലാളിയായ ഇദ്ദേഹം തൊഴിലെടുക്കുന്ന മാർക്കറ്റിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
*ഉറവിടം അറിയാത്ത രോഗബാധ-4*
കുമരംപുത്തൂർ സ്വദേശികളായ മൂന്ന് പേർ (32,52,53 പുരുഷന്മാർ)
അമ്പലപ്പാറ സ്വദേശി (41 പുരുഷൻ).ഇദ്ദേഹത്തിന് ആൻറിജൻ ടെസ്റ്റിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്.
കൂടാതെ ഒരു കണ്ണൂർ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
*പട്ടാമ്പി കേന്ദ്രീകരിച്ച് നടത്തിയ ആൻറിജൻ ടെസ്റ്റിൽ രോഗ ബാധ സ്ഥീരികരിച്ചത് 25 പേർക്ക്*
കഴിഞ്ഞദിവസം (ജൂലൈ 23) പട്ടാമ്പിയിൽ രോഗബാധ കൂടുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ആൻറിജൻ ടെസ്റ്റിൽ 25 പേർക്ക് രോഗം സ്ഥിരീകരിച്ചു.
*രോഗം സ്വീകരിച്ചവരുടെ വിവരങ്ങൾ*
മുതുതല സ്വദേശികൾ 11 പേർ. 6 പെൺകുട്ടി, 12, 9, 14 വയസ്സുള്ള ആൺകുട്ടികൾക്ക് ഉൾപ്പെടെയാണ് രോഗം സ്ഥിരീകരിച്ചത്.
പട്ടാമ്പി സ്വദേശികളായ ആറുപേർ.2, 8, 15 വയസ്സുള്ള ആൺകുട്ടികൾക്ക് ഉൾപ്പെടെ സ്ഥിരീകരിച്ചിട്ടുണ്ട്.
നാഗലശ്ശേരി സ്വദേശികളായ രണ്ടുപേർ. ഇതിലൊന്ന് 7 വയസ്സുകാരൻ ആണ്.
ഓങ്ങല്ലൂർ സ്വദേശികൾ രണ്ടുപേർ. ഇതിലൊന്ന് 14 വയസ്സുകാരൻ ആണ്.
ചളവറ,തൃക്കടീരി, പട്ടിത്തറ, പരുതൂർ സ്വദേശികൾ ഒരാൾ വീതം.
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 322 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ വീതം മലപ്പുറം, ഇടുക്കി, കണ്ണൂർ ജില്ലകളിലും മൂന്നുപേർ എറണാകുളത്തും ചികിത്സയിൽ ഉണ്ട്.
*ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്*