മലപ്പുറം ജില്ലയില്‍ 50 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

മലപ്പുറം:ജില്ലയില്‍ 50 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.35 പേര്‍ രോഗ മുക്തരായി
ഉറവിടമറിയാതെ 13 പേര്‍ക്ക് വൈറസ്ബാധ
രോഗബാധിതരായി ചികിത്സയില്‍ 596 പേര്‍
ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 1,289 പേര്‍ക്ക്.824 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം

സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായവര്‍

ജൂലൈ 16 ന് രോഗം സ്ഥിരീകരിച്ച 108 ആംബുലന്‍സിലെ ഡ്രൈവറുമായി ബന്ധമുണ്ടായ 108 ആംബുലന്‍സിലെ ഡ്രൈവര്‍ കുറ്റിപ്പുറം സ്വദേശി, ജൂലൈ ഒമ്പതിന് രോഗം സ്ഥിരീകരിച്ച കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ നഴ്സുമായി ബന്ധമുണ്ടായ ആശുപത്രിയിലെ ക്ലാര്‍ക്ക് പൊന്നാനി സ്വദേശി (47) എന്നിവര്‍ക്കും ഉറവിടമറിയാതെ രോഗബാധിതരായ കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റിലെ ചുമട്ടു തൊഴിലാളികളും മേലങ്ങാടി സ്വദേശികളുമായ 49 വയസുകാരന്‍, 35 വയസുകാരന്‍, 41 വയസുകാരന്‍, 35 വയസുകാരന്‍ കൂടാതെ കൊണ്ടോട്ടി സ്വദേശിയായ 42 വയസുകാരന്‍, കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റില്‍ കച്ചവടം നടത്തുന്ന മേലങ്ങാടി സ്വദേശി (41), കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റിലെ തൊഴിലാളിയായ കൊണ്ടോട്ടി കൊടിമരം സ്വദേശി (41), പട്ടാമ്പി മത്സ്യ മാര്‍ക്കറ്റില്‍ കച്ചവടം നടത്തുന്നവരായ മൂര്‍ക്കനാട് പൂഴിപ്പറ്റ സ്വദേശി (43), പുലാമന്തോള്‍ സ്വദേശി (34), പാലക്കാട് മത്സ്യ മാര്‍ക്കറ്റില്‍ അക്കൗണ്ടന്റായ പെരിന്തല്‍മണ്ണ സ്വദേശി (28), 108 ആംബുലന്‍സിലെ ഡ്രൈവറായ കാവനൂര്‍ സ്വദേശി (30), പാലക്കാട് സ്വകാര്യ ചാനലില്‍ മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന താനൂര്‍ സ്വദേശി (38), തലശ്ശേരിയില്‍ അധ്യാപകനായി ജോലി ചെയ്യുന്ന എടയൂര്‍ സ്വദേശി (27) എന്നിവര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍
ചെന്നൈയില്‍ നിന്നെത്തിയ എടയൂര്‍ സ്വദേശി (20), ബംഗലൂരുവില്‍ നിന്നെത്തിയവരായ തുവ്വൂര്‍ സ്വദേശി (25), തിരൂരങ്ങാടി സ്വദേശിനി (26), ആന്ധ്രപ്രദേശില്‍ നിന്നെത്തിയ തിരൂരങ്ങാടി സ്വദേശികളായ 23 വയസുകാരന്‍, 43 വയസുകാരന്‍ എന്നിവര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ശേഷം രോഗബാധ സ്ഥിരീകരിച്ചു.

ജില്ലയില്‍ രോഗബാധിതരായി 596 പേര്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ 1,289 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നലെ 824 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.

കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റിലെ 7 തൊഴിലാളികള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ എം എല്‍ എ ടി.വി ഇബ്രാഹിമിന്റ നേതൃത്വത്തില്‍ മണ്ഡല – തല അവലോകന യോഗം ചേര്‍ന്നു. കൊയിലാണ്ടി സ്വദേശിയായ മത്സ്യ വ്യാപാരിയില്‍ നിന്നും കൊണ്ടോട്ടി മാര്‍ക്കറ്റിലെ 7 തൊഴിലാളികള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അടിയന്തിര യോഗം ചേര്‍ന്നത്. ജനങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കാനും മാര്‍ക്കറ്റിലെ കൂടുതല്‍ തൊഴിലാളികളെ പരിശോധനയ്ക്ക് വിധേയമാക്കാനും യോഗത്തില്‍ തീരുമാനമായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News