കോട്ടയം ജില്ലയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം

കോട്ടയം: കോട്ടയം ജില്ലയില്‍ പുതുതായി 2153 പേര്‍ക്കു കൂടി കൊറോണ വൈറസ് രോഗം ബാധിച്ചതായി റിപ്പോർട്ട് ചെയ്തു. 2133 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് കൊറോണ വൈറസ് രോഗം ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 20 പേര്‍ രോഗബാധിതരായിരിക്കുന്നു. പുതിയതായി 7834 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 27.48 ശതമാനമാണ്.

കൊറോണ വൈറസ് രോഗം ബാധിച്ചവരില്‍ 980 പുരുഷന്‍മാരും 930 സ്ത്രീകളും 243 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 403 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 3063 പേര്‍ രോഗമുക്തരായി. 15051 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 139132 പേര്‍ കോവിഡ് ബാധിതരായി. 123151 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 60653 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News