കോട്ടയം ജില്ലയില്‍ 2771 പേര്‍ക്ക് കോവിഡ്

കോട്ടയം:ജില്ലയില്‍ 2771 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2761 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ മൂന്ന് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു.സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 10 പേര്‍ രോഗബാധിതരായി. പുതിയതായി 9293 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 29.81 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 1222പുരുഷന്‍മാരും 1205 സ്ത്രീകളും 34 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 530 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

3491 പേര്‍ രോഗമുക്തരായി. 17215 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 153838 പേര്‍ കോവിഡ് ബാധിതരായി. 135690 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 56975 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം – 378

മാടപ്പള്ളി – 136

അതിരമ്പുഴ -84

ചങ്ങനാശേരി – 81

ഏറ്റുമാനൂർ – 75

കാഞ്ഞിരപ്പള്ളി – 67

കറുകച്ചാൽ – 65

പാലാ, കുമരകം – 64

ഈരാറ്റുപേട്ട, മുണ്ടക്കയം – 60

രാമപുരം, ചിറക്കടവ് – 56 കടപ്ലാമറ്റം – 54

മണർകാട് – 53

കരൂർ -52

തലയാഴം – 50

പാമ്പാടി – 49

വെളിയന്നൂർ, എരുമേലി – 46

നീണ്ടൂർ – 45

ഉഴവൂർ ,മാഞ്ഞൂർ – 43

പാറത്തോട്, കിടങ്ങൂർ, അയർക്കുന്നം – 39

തൃക്കൊടിത്താനം, അകലക്കുന്നം, പൂഞ്ഞാർ – 35

അയ്മനം – 34

വൈക്കം – 33

കുറിച്ചി – 32

തലയോലപ്പറമ്പ് 30

തിരുവാർപ്പ് – 28

പുതുപ്പള്ളി, വിജയപുരം – 27

ആർപ്പൂക്കര -26

പനച്ചിക്കാട്, തിടനാട്, വാകത്താനം -25

മണിമല – 24

കങ്ങഴ,ഭരണങ്ങാനം -23

കോരുത്തോട്,ടി.വി പുരം – 22

വെള്ളൂർ – 21

കടനാട് – 20

ഞീഴൂർ, കാണക്കാരി-19

വെച്ചൂർ, പായിപ്പാട്, ചെമ്പ് – 18

മറവന്തുരുത്ത്, എലിക്കുളം-17

വാഴപ്പള്ളി, കുറവിലങ്ങാട്, വാഴൂർ-16

മീനച്ചിൽ, മുളക്കുളം, മരങ്ങാട്ടുപിള്ളി – 14

കടുത്തുരുത്തി, മുത്തോലി, തീക്കോയി 13

ഉദയനാപുരം, കൂരോപ്പട – 12

മീനടം – 11

മേലുകാവ്,

പൂഞ്ഞാർതെക്കേക്കര – 9

കല്ലറ, തലപ്പലം – 8

നെടുംകുന്നം – 7

തലനാട്-5

കൊഴുവനാൽ, പള്ളിക്കത്തോട്, കൂട്ടിക്കൽ ,മൂന്നിലവ്- 4

വെള്ളാവൂർ – 3

ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്ലസ്റ്റര്‍

പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡിലെ പാരഗണ്‍ പോളിമര്‍ പ്രോഡക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം കോവിഡ് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്ലസ്റ്ററായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. ജില്ലയില്‍ നിലവില്‍ ആകെ 47 ക്ലസ്റ്ററുകളാണുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News