HealthNews

കോട്ടയം ജില്ലയില്‍ 89 പേര്‍ക്കു കൂടി കോവിഡ്

കോട്ടയം: ജില്ലയില്‍ 89 പേര്‍ക്കു കൂടി കോവിഡ് ബാധിച്ചു. ഇതില്‍ *84 പേര്‍ക്കും സമ്പര്‍ക്കം* മുഖേനയാണ് വൈറസ് ബാധയുണ്ടായത്. വിദേശത്തുനിന്നു വന്ന രണ്ടു പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന മൂന്നു പേരും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു.

*പായിപ്പാട് ഗ്രാമപഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചത്.*

*ഇവിടെ 15 പേരുടെ പരിശോധനാ ഫലം പോസിറ്റീവായി.*

കുറിച്ചി ഗ്രാമപഞ്ചായത്ത് (7), എരുമേലി, അതിരമ്പുഴ ഗ്രാമപഞ്ചായത്തുകള്‍, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി(6 വീതം), ചങ്ങനാശേരി മുനിസിപ്പാലിറ്റി, മുണ്ടക്കയം ഗ്രാമപഞ്ചായത്ത്(5വീതം) എന്നിവയാണ് പുതിയതായി കൂടുതല്‍ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ച മറ്റ് തദ്ദേശ സ്ഥാപനങ്ങള്‍.

*65 പേര്‍ രോഗമുക്തരായി.*

*നിലവില്‍ കോട്ടയം ജില്ലക്കാരായ 567 പേരാണ് ചികിത്സയിലുള്ളത്.*

*ഇതുവരെ ആകെ 1195 പേര്‍ക്കാണ് രോഗം ബാധിച്ചത്.*

*ഇതില്‍ 627 പേര്‍ രോഗമുക്തരായി.*

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker