28.2 C
Kottayam
Friday, June 5, 2026

കോട്ടയത്ത് പുതിയതായി 54 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Must read

കോട്ടയം ജില്ലയില്‍ പുതിയതായി 54 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

41 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 12 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും ഒരാള്‍ വിദേശത്തുനിന്നും വന്നതാണ്.

എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ഒരാള്‍ ഉള്‍പ്പെടെ 38 പേര്‍ രോഗമുക്തരായി. ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 414 ആയി.

പുതിയ അഞ്ച് കണ്ടെയ്ന്‍മെന്റ് സോണുകള്‍; മൂന്നെണ്ണം ഒഴിവാക്കി

- Advertisement -

കോട്ടയം ജില്ലയില്‍ നാല് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അഞ്ചു വാര്‍ഡുകള്‍കൂടി കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. വൈക്കം മുനിസിപ്പാലിറ്റിയിലെ 13-ാം വാര്‍ഡ്, കുമരകം ഗ്രാമപഞ്ചായത്തിലെ 10, 11 വാര്‍ഡുകള്‍, മറവന്തുരുത്ത് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡ് , കുറിച്ചി ഗ്രാമപഞ്ചായത്തിലെ 20-ാം വാര്‍ഡ് എന്നിവിടങ്ങളിലാണ് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള പ്രത്യേക നിയന്ത്രണങ്ങള്‍ പുതിയതായി ഏര്‍പ്പെടുത്തിയത്.

- Advertisement -

ഇതോടെ വൈക്കം മുനിസിപ്പാലിറ്റിയിലും കുമരകം ഗ്രാമപഞ്ചായത്തിലും നാലു വീതം കണ്ടെയ്ന്‍മെന്റ് സോണുകളായി.

കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ 16-ാം വാര്‍ഡ്, പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡ്, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെ 35-ാം വാര്‍ഡ് എന്നിവ കണ്ടെയ്ന്‍മെന്റ് സോണുകളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കി.

ഇപ്പോള്‍ ജില്ലയില്‍ 18 തദ്ദേശഭരണ സ്ഥാപനങ്ങളിലെ 41 വാര്‍ഡുകളിലാണ് പ്രത്യേക നിയന്ത്രണങ്ങളുള്ളത്.

- Advertisement -

പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍
=========
ചങ്ങനാശേരി-24, 31, 33, 34
ഏറ്റുമാനൂര്‍-4
കോട്ടയം-24, 39 , 46
വൈക്കം-13, 21, 24, 25

ഗ്രാമപഞ്ചായത്തുകള്‍
==========
പാറത്തോട് -7, 8, 9, 16
അയ്മനം -6, 14
ഉദയനാപുരം -16
തലയോലപ്പറമ്പ് -4
കുമരകം -4, 12, 10, 11
ടിവിപുരം-10
വെച്ചൂര്‍ – 1,3, 4
മറവന്തുരുത്ത് -1, 11, 12
കാഞ്ഞിരപ്പള്ളി-18
വാഴപ്പള്ളി-20
പായിപ്പാട്-7, 8, 9, 10, 11
തലയാഴം-1
തിരുവാര്‍പ്പ്-11

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week