24.9 C
Kottayam
Friday, June 5, 2026

കോട്ടയത്ത് 77 പേര്‍ക്കു കൂടി കോവിഡ്

Must read

കോട്ടയം: ജില്ലയില്‍ 77 പേരുടെ കോവിഡ് പരിശോധനാ ഫലം കൂടി പോസിറ്റിവായി. 67 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. ഇതോടെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോട്ടയം ജില്ലക്കാരുടെ എണ്ണം 396 ആയി.

കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ കോട്ടയം സ്വദേശിയും (61) പാമ്പാടി താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ എരുമേലി സ്വദേശിനിയും(29) വിദേശത്തുനിന്നെത്തിയ ആറു പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയ നാലു പേരും രോഗം ബാധിച്ചവരില്‍ ഉള്‍പ്പെടുന്നു.

പായിപ്പാട് ഗ്രാമപഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്കം മുഖേനയുള്ള രോഗ ബാധ സ്ഥിരീകരിച്ചത്. ഇവിടെനിന്നുള്ള 12 പേരുടെ പരിശോധനാ ഫലം പോസിറ്റീവായി.

കോട്ടയം മുനിസിപ്പാലിറ്റി-ഒന്‍പത്, ചങ്ങനാശേരി മുനിസിപ്പാലിറ്റി, കുറിച്ചി ഗ്രാമപഞ്ചായത്ത് -ആറു വീതം, ഉദയനാപുരം, വാഴപ്പള്ളി-നാലു വീതം, പാറത്തോട് -മൂന്ന്, അതിരമ്പുഴ, കോരുത്തോട്, തൃക്കൊടിത്താനം, വൈക്കം മുനിസിപ്പാലിറ്റി-രണ്ടു വീതം, ആര്‍പ്പൂക്കര, അയര്‍ക്കുന്നം, എരുമേലി, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, കരൂര്‍, കുമരകം, മാടപ്പള്ളി, മാഞ്ഞൂര്‍, മീനടം, മുളക്കുളം, ടിവിപുരം, തലയാഴം, തലയോലപ്പറമ്പ്, വെച്ചൂര്‍ -ഒന്നു വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കം മുഖേന രോഗം ബാധിച്ച മറ്റുള്ളവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള കണക്ക്.

- Advertisement -

രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 46 പേര്‍ സുഖംപ്രാപിച്ച് ആശുപത്രി വിട്ടു. ജില്ലയില്‍ ഇതുവരെ ആകെ 813 പേര്‍ക്ക് രോഗം ബാധിച്ചു. 417 പേര്‍ രോഗമുക്തരായി.

- Advertisement -

വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവര്‍: സി.എഫ്.എല്‍.ടി.സികള്‍: മുട്ടമ്പലം -84, നാട്ടകം -63, അകലക്കുന്നം -54, പാലാ – 54, കുറിച്ചി-51, ഏറ്റുമാനൂര്‍-34.

ആശുപത്രികള്‍: മെഡിക്കല്‍ കോളേജ് കോട്ടയം-30, ജനറല്‍ ആശുപത്രി കോട്ടയം-15, കോട്ടയത്തെ സ്വകാര്യ ആശുപത്രി-1, എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രി-4, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി-4, ഇടുക്കി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

Popular this week