24.9 C
Kottayam
Friday, June 5, 2026

കോട്ടയം ജില്ലയില്‍ 23 പേര്‍ക്കു കൂടി കോവിഡ്

Must read

കോട്ടയം:ജില്ലയില്‍ 23 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 21 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മറ്റു രണ്ടു പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്ന് വന്നവരാണ്.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരില്‍ ഏഴു പേര്‍ അതിരമ്പുഴ ഗ്രാമപഞ്ചായത്തിലും നാലു പേര്‍ കുറിച്ചി ഗ്രാമപഞ്ചായത്തിലും മൂന്നു പേര്‍ ഏറ്റുമാനൂരിലും ഉള്ളവരാണ്. പത്തനംതിട്ട തിരുവല്ലയിലെ കോണ്‍വെന്‍റില്‍നിന്നുള്ള മാടപ്പള്ളി സ്വദേശിനിയായ കന്യാസ്ത്രീക്കും രോഗം സ്ഥിരീകരിച്ചു.

ചികിത്സയില്‍ കഴിഞ്ഞിരുന്ന കോട്ടയം ജില്ലക്കാരായ 107 പേര്‍ രോഗം ഭേദമായതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടു. നിലവില്‍ 486 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 1370 പേര്‍ക്ക് രോഗം ബാധിച്ചു. 881 പേര്‍ രോഗമുക്തരായി. പുതിയതായി 1123 പരിശോധനാ ഫലങ്ങളാണ് വന്നത്.

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന 119 പേരും വിദേശ രാജ്യങ്ങളില്‍നിന്ന് വന്ന 81 പേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 199 പേരും ഉള്‍പ്പെടെ 399 പേര്‍ പുതിയതായി നിരീക്ഷണത്തില്‍ പ്രവേശിച്ചു. ആകെ 9396 പേരാണ് ക്വാറന്‍റൈയിനില്‍ കഴിയുന്നത്.

- Advertisement -

*രോഗം സ്ഥിരീകരിച്ചവര്‍*
=======
♦️സമ്പര്‍ക്കം മുഖേന ബാധിച്ചവര്‍
——
1.നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന അതിരമ്പുഴ സ്വദേശിനിയായ പെണ്‍കുട്ടി(3).

- Advertisement -

2.നേരത്തെ രോഗം സ്ഥിരീകരിച്ച വീട്ടമ്മയുടെ ഭര്‍ത്താവായ അതിരമ്പുഴ സ്വദേശി(56)

3.രോഗം സ്ഥിരീകരിച്ച അതിരമ്പുഴ സ്വദേശിയുടെ മകള്‍(24)

4.അതിരമ്പുഴ അമലഗിരി സ്വദേശിനി(87)

- Advertisement -

5.രോഗം സ്ഥിരീകരിച്ച അതിരമ്പുഴ അമലഗിരി സ്വദേശിനിയുടെ മകള്‍(50)

6.അതിരമ്പുഴ ശ്രീകണ്ഠമംഗലം സ്വദേശി(51)

7.അതിരമ്പുഴയിലെ ഓട്ടോറിക്ഷ ഡ്രൈവറായ അതിരമ്പുഴ സ്വദേശി(39)

8.കോട്ടയത്തെ വ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കോട്ടയം സ്വദേശി(40)

9.അയ്മനം ഒളശ്ശ സ്വദേശി(26)

10.നേരത്തെ രോഗം സ്ഥിരീകരിച്ച മാഞ്ഞൂര്‍ സ്വദേശിനിയുടെ ഭര്‍ത്താവ്(68)

11.ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശി(70).

12.ഏറ്റുമാനൂര്‍ പേരൂര്‍ കവലയിലെ ഓട്ടോറിക്ഷ ഡ്രൈവറായ ഏറ്റുമാനൂര്‍ സ്വദേശി(50)

13.നഴ്സിംഗ് വിദ്യാര്‍ഥിനിയായ ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശിനി(22)

14.കുറിച്ചി സ്വദേശിനി(33)

15.കുറിച്ചി നീലംപേരൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി(7)

16.കുറിച്ചി നീലംപേരൂര്‍ സ്വദേശിനി (55)

17.കുറിച്ചി സ്വദേശി(33)

18.ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സായ തൃക്കൊടിത്താനം സ്വദേശിനി(48)

19.വൈക്കത്തെ കള്ളുഷാപ്പ് ജീവനക്കാരനായ ടിവി പുരം സ്വദേശി(49)

20.നേരത്തെ രോഗം സ്ഥിരീകരിച്ച വൈക്കം സ്വദേശിയുടെ ഭാര്യ(40)

21.തിരുവല്ല കുറ്റൂര്‍ കോണ്‍വെന്‍റിലെ മാടപ്പള്ളി പെരുമ്പനച്ചി സ്വദേശിനിയായ കന്യാസ്ത്രീ(71)

♦️സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവര്‍
——-
22.സൗദി അറേബ്യയില്‍നിന്നും ജൂലൈ 24ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ഉദയനാപുരം സ്വദേശി(42)

23.ബാംഗ്ലൂരില്‍നിന്ന് ജൂലൈ 27ന് എത്തി നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന തൃക്കൊടിത്താനം സ്വദേശി(21

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

Popular this week