28.8 C
Kottayam
Thursday, June 4, 2026

കോട്ടയം ജില്ലയില്‍ 594 പേര്‍ക്ക് കോവിഡ്

Must read

കോട്ടയം: ജില്ലയില്‍ 594 പേര്‍ക്കു കൂടി കോവിഡ് ബാധിച്ചു. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന രോഗബാധയാണിത്. 1020 പേര്‍ക്ക് രോഗം ഭേദമായി.

പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ 590 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. രണ്ട് ആരോഗ്യ പ്രവർത്തകരും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ നാലു പേരും രോഗബാധിതരായി. ജില്ലയ്ക്ക് പുറത്തുനിന്നുള്ള ഒരാളും രോഗികളില്‍ ഉൾപ്പെടുന്നു. പുതിയതായി 4938 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 290 പുരുഷന്‍മാരും 224 സ്ത്രീകളും 80 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 83 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവില്‍ 6964 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 22326 പേര്‍ കോവിഡ് ബാധിതരായി. 15327 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 20453 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

- Advertisement -

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

- Advertisement -

കോട്ടയം – 41

ഈരാറ്റുപേട്ട -40

കാഞ്ഞിരപ്പള്ളി – 33

- Advertisement -

ടിവി പുരം – 31

ഏറ്റുമാനൂര്‍ -24

അയ്മനം -23

അതിരമ്പുഴ – 20

ചങ്ങനാശേരി – 19

തൃക്കൊടിത്താനം,കാണക്കാരി -18

വിജയപുരം – 16

പാറത്തോട്, കുമരകം – 15

പാമ്പാടി 14

മാടപ്പള്ളി 13

പൂഞ്ഞാര്‍, പാലാ -11

ചിറക്കടവ്, കങ്ങഴ, ഉദയനാപുരം -10

മുണ്ടക്കയം, കടുത്തുരുത്തി, പനച്ചിക്കാട്-9

തലയാഴം, നീണ്ടൂര്‍, കടനാട്- 8

രാമപുരം, ആര്‍പ്പൂക്കര, ഞീഴൂര്‍ -7

കുറവിലങ്ങാട്, വൈക്കം, വെച്ചൂര്‍, വെള്ളൂര്‍, പുതുപ്പള്ളി, തലപ്പലം- 6

എലിക്കുളം, കിടങ്ങൂര്‍, അയര്‍ക്കുന്നം, തലയോലപ്പറമ്പ്, എരുമേലി, തീക്കോയി- 5

മറവന്തുരുത്ത്, വാകത്താനം, കറുകച്ചാല്‍, കല്ലറ, മരങ്ങാട്ടുപിള്ളി, മീനച്ചില്‍- 4

കരൂര്‍, മീനടം, ചെമ്പ്, മൂന്നിലവ്, വാഴപ്പള്ളി, ഭരണങ്ങാനം, തിടനാട്, തിരുവാര്‍പ്പ്-3

വെളിയന്നൂര്‍, കുറിച്ചി, മുളക്കുളം, മേലുകാവ്, പള്ളിക്കത്തോട്-2

മാഞ്ഞൂര്‍, മുത്തോലി, മണിമല, കോരുത്തോട്, കൂരോപ്പട- 1

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

Popular this week