HealthKeralaNews

സംസ്ഥാനത്ത് ഇന്ന് 7354 കൊവിഡ് രോഗികള്‍,22മരണം

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 7354 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.സമ്പര്‍ക്കത്തിലൂടെ 6264 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി.130 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധ.672 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

സംസ്ഥാനത്തെ രോഗബാധിതരില്‍ 96 ശതമാനവും സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നവരാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.അതിഭീതിജനകമായ സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.സമരങ്ങളും ആള്‍ക്കൂട്ടങ്ങളും ഒഴിവാക്കണം.

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം മുഴുവന്‍ നിയന്ത്രണങ്ങളും മറികടന്ന് മുന്നോട്ടുപോകുമ്പോഴും തല്‍ക്കാലം സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് നേരത്തെ ചേര്‍ന്ന സര്‍വ്വകക്ഷിയോഗം തീരുമാനിച്ചു.രോഗം കൂടിയ മേഖലകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും.വിവാഹം,മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കാനും തീരുമാനം.ഒക്ടോബറില്‍ രോഗബാധ കൂടിയാല്‍ സ്ഥിതിഗതികള്‍ അന്നു വിലയിരുത്താനും സര്‍വ്വകക്ഷി യോഗത്തിന്റെ വിലയിരുത്തല്‍

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button