കൊച്ചി: മലയാറ്റൂരില്‍ പാറമടയോടു ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം സ്‌ഫോടനത്തില്‍ തകരുകയും രണ്ടു പേര്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തില്‍ പാറമടയുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസ്. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് സാബു കെ. ജേക്കബ് നടത്തുന്ന മജിസ്റ്റീരിയല്‍ അന്വേഷണത്തിന്റെ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.
ലൈസന്‍സ് റദ്ദാക്കുന്ന തീരുമാനം അന്തിമ അന്വേഷണ റിപ്പോര്‍ട്ടിനു വിധേയമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. പാറമടയുടെ നടത്തിപ്പില്‍ നിയമലംഘനങ്ങളുണ്ടോ എന്നതു വിശദമായി പരിശോധിച്ചുവരികയാണ്. ജില്ലയിലെ മറ്റു പാറമടകളില്‍ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിക്കുന്നതു സംബന്ധിച്ചു പൊതുവായ പരിശോധന നടത്തുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News