തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4538 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.20 പേര്‍ക്ക് മരണം സംഭവിച്ചു.3997 പേര്‍ സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധിതരായത്.
പരിശോധനാഫലം നേരത്തെയെടുത്തതിനാലാണ് രോഗബാധിതരുടെ എണ്ണം കുറഞ്ഞിരിയ്ക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.ഈ എണ്ണം നാളത്തെ ഫലത്തില്‍ പ്രതിഫലിയ്ക്കും.20 ദിവസത്തിലുണ്ടാവുന്ന രോഗവര്‍ദ്ധനവ് ശരവേഗത്തില്‍ കുതിച്ചുയരുകയാണ്.മരണനിരക്കില്‍ ദേശീയ ശരാശരിയേക്കാള്‍ ഒരു പാട് മുന്നിലാണ്. എന്നാല്‍ രോഗനിരക്ക് വര്‍ദ്ധിയ്ക്കുന്നത് ശുഭകരമല്ല. രോഗബാധിതരുടെ എണ്ണം വര്‍ദ്ധിയ്ക്കുന്നതിനനുസരിച്ച് മരണനിരക്കും ഉയരുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
രോഗനിയന്ത്രണത്തിനായി കര്‍ശന നടപടിയിലേക്ക് സര്‍ക്കാര്‍ നീങ്ങുകയാണ്. സമൂഹിക അകലം പാലിയ്ക്കാത്ത കട ഉടമകള്‍ക്കെതിരെ കര്‍ശനമായി നടപടിയെടുക്കും.സാനിട്ടൈസര്‍,മാസ്‌ക്,ഗ്ലൗസ് എന്നിവ ഉറപ്പുവരുത്തണം. നിശ്ചിത പരിധിയിലും ആളുകളെത്തിയാല്‍ പുറത്ത് സംവിധാനം ഏര്‍പ്പെടുത്തണം.വിവാഹം,മരണാനന്തര ചടങ്ങുകള്‍ എന്നിവയിലെ ആള്‍ക്കൂട്ട നിയന്ത്രണം കര്‍ശനമായി നടപ്പിലാക്കും.