26.6 C
Kottayam
Saturday, May 18, 2024

മകരവിളക്ക്; ശബരിമലയില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തീര്‍ഥാടകരെ അനുവദിക്കും

Must read

തിരുവനന്തപുരം: മണ്ഡലകാലത്ത് ശബരിമലയില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തീര്‍ഥാടകരെ അനുവദിക്കും. മണ്ഡലകാലത്ത് ദര്‍ശനം അനുവദിക്കണമെന്ന നിലപാടില്‍ത്തന്നെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു പറഞ്ഞു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരേയും പ്രവേശിപ്പിക്കും. സന്നിധാനത്ത് ആരെയും താമസിക്കാനും വിരിവയ്ക്കാനും അനുവദിക്കില്ല. പരിമിതമായ തോതില്‍ മാത്രം അന്നദാനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

എത്ര തീര്‍ഥാടകരെത്തുമെന്ന് പറയാനാകില്ല. ഭക്തരുടെ എണ്ണം കുറയ്ക്കുന്നതിനും വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ മാത്രം തീര്‍ഥാടകരെ പ്രവേശിപ്പിക്കുന്നതിനും തീരുമാനമെടുത്തതായും അദ്ദേഹം പറഞ്ഞു. ദര്‍ശന സമയത്ത് സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്തില്‍ പ്രത്യേക സമിതി രൂപവത്കരിച്ചതായും ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അവലോകന യോഗത്തിനു ശേഷം വാസു പറഞ്ഞു.

കൊവിഡ് ബാധിതരല്ലെന്ന് ഉറപ്പിച്ച ശേഷം മാത്രം തീര്‍ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടാനുള്ള നടപടി സ്വീകരിക്കും. നെയ്യഭിഷേകം പഴയരീതിയില്‍ നടത്തുക പ്രായോഗികമല്ല. പകരം സംവിധാനം ഒരുക്കുമെന്നും എന്‍. വാസു കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week