23.1 C
Kottayam
Saturday, November 23, 2024

സംസ്ഥാനത്ത് ഇന്ന് 722 ‌ പേര്‍ക്ക് കൊവിഡ്‌

Must read

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 339 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 57 പേര്‍ക്കും, കൊല്ലം, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 42 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 39 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 33 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 32 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, കോട്ടയം, വയനാട് ജില്ലകളില്‍ നിന്നുള്ള 13 പേര്‍ക്ക് വീതവുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

തൃശൂര്‍ ജില്ലയില്‍ ജൂലൈ 15 ന് മരണമടഞ്ഞ ബി. അനീഷ് (39), കണ്ണൂര്‍ ജില്ലയില്‍ ജൂലൈ 15 ന് മരണമടഞ്ഞ മുഹമ്മദ് സാലീക് (25) എന്നിവരുടെ പരിശോധനഫലവും ഇതില്‍ ഉള്‍പെടുന്നു. ഇതോടെ 37 പേരാണ് മരണമടഞ്ഞത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 157 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 62 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 481 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 34 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 317 പേര്‍ക്കും, എറണാകുളം ജില്ലയിലെ 50 പേര്‍ക്കും, കൊല്ലം ജില്ലയിലെ 24 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 20 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 13 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 11 പേര്‍ക്കും, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ 8 പേര്‍ക്ക് വീതവും, അലപ്പുഴ, കോട്ടയം ജില്ലകളിലെ 7 പേര്‍ക്ക് വീതവും, മലപ്പുറം ജില്ലയിലെ 6 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 2 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ അഞ്ചും, കോട്ടയം മലപ്പുറം ജില്ലകളിലെ രണ്ട് വീതവും കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ തൃശൂര്‍ ജില്ലയിലെ മൂന്നും കോഴിക്കോട് ജില്ലയിലെ രണ്ടും ബി.എസ്.എഫ്. ജവാന്‍മാര്‍ക്കും ആലപ്പുഴ ജില്ലയിലെ 3 ഐ.ടി.ബി.പി.ക്കാര്‍ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 228 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പാലക്കാട് ജില്ലയില്‍ നിന്നുള്ള 72 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 37 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 23 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 18 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 17 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 13 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 10 പേരുടെയും, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 8 പേരുടെ വീതവും, കോട്ടയം, എറണാകുളം ജില്ലകളില്‍ നിന്നുള്ള 7 പേരുടെ വീതവും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 6 പേരുടെയും, തിരുവനന്തപുരം, വയനാട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 5372 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4864 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,83,900 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,78,468 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5432 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 804 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 16,052 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 4,72,271 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 7797 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതില്‍ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 85,767 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 81,543 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

ഇന്ന് 35 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ ചിന്നക്കനാല്‍ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 3, 10), കാഞ്ഞിയാര്‍ (11, 12), അയ്യപ്പന്‍കോവില്‍ (1, 2, 3), ഉപ്പുതറ (1, 6, 7), ഉടുമ്പന്‍ചോല (2, 3), കോടിക്കുളം (1, 13), ബൈസന്‍വാലി (8), പീരുമേട് (13), സേനാപതി (9), കൊല്ലം ജില്ലയിലെ അഞ്ചല്‍ (എല്ലാ വാര്‍ഡുകളും), അലയമണ്‍ (എല്ലാ വാര്‍ഡുകളും), ഏരൂര്‍ (എല്ലാ വാര്‍ഡുകളും), എടമുളയ്ക്കല്‍ (5, 6, 7, 8, 9), ഇളമാട് (എല്ലാ വാര്‍ഡുകളും), വെളിനല്ലൂര്‍ (5 , 6, 16), തിരുവനന്തപുരം ജില്ലയിലെ കുന്നത്തുകാല്‍ (എല്ലാ വാര്‍ഡുകളും), കുളത്തൂര്‍ (9, 10, 11, 12, 13, 14), പൂവാര്‍ (7, 8, 9, 10, 11, 12), പെരുങ്കടവിള (3, 4, 6, 7, 11, 13), പാലക്കാട് ജില്ലയിലെ പെരിങ്ങോട്ടുകുറിശ്ശി (4, 5, 7), അകത്തേത്തറ (11), പുതുപരിയാരം (8), കുമരംപ്പുത്തൂര്‍ (16), കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് (15, 18), ഉള്ളിക്കല്‍ (16), കൊളച്ചേരി (10), കോട്ടയം ജില്ലയിലെ കടുത്തുരുത്തി (16), ഉദ്യാനപുരം (16), കാസര്‍ഗോഡ് ജില്ലയിലെ ചെറുവത്തൂര്‍ (17), കാറഡുക്ക (5, 9), ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ (7, 8, 9, 10), കൃഷ്ണപുരം (1, 2, 3), തൃശൂര്‍ ജില്ലയിലെ കടങ്ങോട് (4, 5), പത്തനംതിട്ട ജില്ലയിലെ മൈലപ്ര (9), എറണാകുളം ജില്ലയിലെ പല്ലാരിമംഗലം (9) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

അതേസമയം 5 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ പടന്ന (കണ്ടൈന്‍മെന്റ് സോണ്‍: 12), കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റി (11, 18, 37, 43), കയ്യൂര്‍-ചീമേനി (11), ബേഡഡുക്ക (3), എറണാകുളം ജില്ലയിലെ കല്ലൂര്‍ക്കാട് (6) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 271 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ഐശ്വര്യ ലക്ഷ്മിയെ ലിപ് ലോക്ക് ചെയ്യണമെന്ന് ആറാട്ടണ്ണന്‍; മൂന്നാം വട്ടവും കൈ പിടിയ്ക്കാൻ എത്തി, ഷേക്ക് ഹാൻഡ് നൽകാതെ തിരിഞ്ഞ് നടന്ന ഐശ്വര്യ ലക്ഷ്മി!

കൊച്ചി:എയറിലാവുക എന്ന ഉദ്ദേശത്തോടെ അഭിപ്രായങ്ങൾ പറയുന്ന ആളാണ് സന്തോഷ് വർക്കി എന്ന ആറാട്ടണ്ണൻ. നടിമാരെക്കുറിച്ചുള്ള മോശം പരാമര്‍ശങ്ങളുടെ പേരിലും സന്തോഷ് വര്‍ക്കി ട്രോളുകള്‍ നേരിട്ടിട്ടുണ്ട്. നിത്യ മേനോൻ, മഞ്ജു വാര്യർ, ഐശ്വര്യ ലക്ഷ്മി...

ബൂം ബൂം ബുമ്ര…! പെർത്തിൽ ഇന്ത്യയെ 150 റൺസിന് തകർത്ത ഓസീസിന് അതേ നാണയത്തിൽ തിരിച്ചടി നൽകി ബുംറയും കൂട്ടരും

പെർത്ത്: ബോർഡർ-ഗാവസ്‌കർ ട്രോഫിയിൽ ഓസ്ട്രേലിയ ഒരുക്കിയ പേസ് കെണിയിൽ വീണെങ്കിലും അതേ നാണയത്തിൽ തിരിച്ചടിച്ച് ഇന്ത്യ. ഇന്ത്യൻ നായകൻ രോഹിത് ശർമ്മയില്ലാതെ ഓസ്‌ട്രേലിയയുമായി ആദ്യ ടെസ്റ്റിന് ഇറങ്ങിയ ആദ്യ ഇന്നിങ്‌സിൽ വെറും 150...

മൊബൈൽ ഫോണുകളിൽ തെളിവുകളുണ്ടെന്ന് പൊലീസ്, അമ്മുവിന്‍റെ മരണത്തിൽ സഹപാഠികളായ മൂന്നുപേരും റിമാന്‍ഡിൽ

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവന്‍റെ മരണത്തിൽ അറസ്റ്റിൽ ആയ മൂന്ന് സഹപാഠികളെയും റിമാന്‍ഡ് ചെയ്തു. ഉച്ചയ്ക്കുശേഷം മൂന്നു പ്രതികളെയും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടെങ്കിലും 14 ദിവസത്തേക്ക് പ്രതികളെ...

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങൾ പിടികൂടി

ശ്രീന​ഗർ: ഛത്തീസ്ഗഢിൽ ഏറ്റുമുട്ടലിൽ 10 മാവോയിസ്റ്റുകളെ വധിച്ചു. സുഖ്മ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊരജഗുഡ, ദന്തേവാഡ, നാഗരാം, ബന്ദാർപദാർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലുണ്ടായ വിവരം ബസ്തർ റേഞ്ച് ഐ.ജി സുന്ദർരാജ് സ്ഥിരീകരിച്ചു. ജില്ലാ...

സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റ് യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു; കൈയ്യബദ്ധം പിറന്നാൾ ദിനത്തിൽ

ന്യൂയോർക്ക്: പിറന്നാൾ ദിനത്തിൽ അബദ്ധത്തിൽ സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റ് 23കാരന് ദാരുണാന്ത്യം. തെലങ്കാനയിലെ ഉപ്പൽ സ്വദേശിയായ ആര്യൻ റെഡ്ഡിയാണ് ജന്മദിനം ആഘോഷിക്കുന്നതിനിടെ അമേരിക്കയിൽ വെടിയേറ്റ് മരിച്ചത്. ജോർജിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ ബിരുദാനന്തര...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.