23.6 C
Kottayam
Saturday, November 23, 2024

കാെവിഡ് രോഗികൾ : ഇടുക്കി, തൃശൂർ, മലപ്പുറം

Must read

തൃശൂർ: ജില്ലയിൽ വ്യാഴാഴ്ച (സെപ്റ്റംബർ 10) 300 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 83 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1912 ആണ്. തൃശൂർ സ്വദേശികളായ 30 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6235 ആണ്. ഇതുവരെ രോഗമുക്തരായത് 4265 പേർ.

ബുധനാഴ്ച ജില്ലയിൽ സമ്പർക്കം വഴി 291 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 3 പേരുടെ രോഗഉറവിടമറിയില്ല. ക്ലസ്റ്ററുകൾ വഴിയുള്ള രോഗബാധ ഇപ്രകാരം. കെഇപിഎ ക്ലസ്റ്റർ 26, എലൈറ്റ് ക്ലസ്റ്റർ 4 (3 ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ), ദയ ക്ലസ്റ്റർ 1 (ആരോഗ്യപ്രവർത്തകർ), ജൂബിലി ക്ലസ്റ്റർ 1 (ആരോഗ്യ പ്രവർത്തകർ), ആർ.ആർ. മെഡിക്കൽ ക്ലസ്റ്റർ 1, സ്പിന്നിങ് മിൽ ക്ലസ്റ്റർ 1, മറ്റ് സമ്പർക്ക കേസുകൾ 238, ആരോഗ്യ പ്രവർത്തകർ-13, ഫ്രണ്ട് ലൈൻ വർക്കർ-3. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 6 പേർക്കും വിദേശത്തുനിന്ന് വന്ന 3 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.

രോഗം സ്ഥീരികരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ കഴിയുന്നവർ. വ്യാഴാഴ്ചയിലെ കണക്ക്
ഗവ. മെഡിക്കൽ കോളേജ് തൃശൂർ- 118, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്- 48, എം.സി.സി. എച്ച്. മുളങ്കുന്നത്തുകാവ്-50, ജനറൽ ആശുപത്രി തൃശൂർ-8, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി – 36, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-87, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്- 73, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-107, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-144, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-128, എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-39, ചാവക്കാട് താലൂക്ക് ആശുപത്രി -21, ചാലക്കുടി താലൂക്ക് ആശുപത്രി -11, സി.എഫ്.എൽ.ടി.സി കൊരട്ടി – 52, കുന്നംകുളം താലൂക്ക് ആശുപത്രി -12, ജി.എച്ച് . ഇരിങ്ങാലക്കുട – 15, ഡി .എച്ച്. വടക്കാഞ്ചേരി – 5, അമല ആശുപത്രി-3, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ-22, സെന്റ് ജെയിംസ് ചാലക്കുടി – 1, എലൈറ്റ് ഹോസ്പിറ്റൽ കൂർക്കഞ്ചേരി- 21, ഇരിങ്ങാലക്കുട കോ – ഓപ്പറേറ്റീവ് ആശുപത്രി – 1, പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ–158, രാജാ ആശുപത്രി ചാവക്കാട് – 1 . 415 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു.

11099 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 181 പേരേയാണ് വ്യാഴാഴ്ച ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. അസുഖബാധിതരായ 4265 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.
വ്യാഴാഴ്ച 1865 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 2248 സാമ്പിളുകളാണ് വ്യാഴാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 107360 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത് .

മലപ്പുറം:ജില്ലയില്‍ ഇന്ന് (സെപ്റ്റംബര്‍ 10) 330 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. 302 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഏഴ് പേര്‍ക്ക് ഉറവിടമറിയാതെയാണ് കോവിഡ് 19 ബാധിച്ചത്. വൈറസ് ബാധയുണ്ടായവരില്‍ മൂന്ന് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 12 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

ജില്ലയില്‍ ഇന്ന് 119 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായത്. ഇതുവരെ 9,223 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

42,618 പേര്‍ നിരീക്ഷണത്തില്‍

42,618 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 2,269 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 393 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 1,306 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ 1,30,078 സാമ്പിളുകളാണ് ജില്ലയില്‍ നിന്ന് പരിശോധനക്കയച്ചത്. ഇതില്‍ 1,545 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

ഇടുക്കി:ജില്ലയിൽ ആദ്യമായി കോവിഡ് രോഗ ബാധിതർ നൂറ് കടന്നു ; ഇന്ന് (10) രോഗം സ്ഥിരീകരിച്ചത് 105 പേർക്ക്*

ജില്ലയിൽ 105 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 66 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. ഇതിൽ 9 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ജില്ലയിൽ ആദ്യമായാണ് പ്രതിദിനം കോവിഡ് രോഗ ബാധിതർ നൂറ് കടന്നത്.

*ഉറവിടം വ്യക്തമല്ല*

അയ്യപ്പൻകോവിൽ കെ ചപ്പാത്ത് സ്വദേശി (20)

ഏലപ്പാറ സ്വദേശി (37)

ചക്കുപള്ളം സ്വദേശിനി (48)

കഞ്ഞിക്കുഴി തള്ളക്കാനം സ്വദേശി (43)

കുമളി റോസാപ്പൂക്കണ്ടം സ്വദേശി (35)

പീരുമേട് സ്വദേശിനി (44)

രാജാക്കാട് മമ്മട്ടിക്കാനം സ്വദേശി (34)

തൊടുപുഴ കീരിക്കോട് സ്വദേശികൾ (40, 60)

*സമ്പർക്കം*

ആലക്കോട് ഉപ്പുകുളം സ്വദേശിനി (40)

കുളമാവ് അറക്കുളം സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേർ (പുരുഷൻ 46. സ്ത്രീ 36, 15, 18).

അയ്യപ്പൻകോവിൽ ആനക്കുഴി സ്വദേശിനി (54)

അയ്യപ്പൻകോവിൽ സ്വദേശികൾ (39, 57)

അയ്യപ്പൻകോവിൽ കെ ചപ്പാത്ത് സ്വദേശി (50)

ഇളംദേശം സ്വദേശി (60)

ഇരട്ടയാർ ഉപ്പുകണ്ടം സ്വദേശി (45)

കാഞ്ചിയാർ സ്വദേശികളായ അച്ഛനും (33) മകനും (4)

കാഞ്ചിയാർ സ്വദേശിനികൾ (85, 31)

കഞ്ഞിക്കുഴി തള്ളക്കാനം സ്വദേശിയായ 10 വയസ്സുകാരൻ

കരുണാപുരം സ്വദേശികൾ (58, 32, 51, 30)

കരുണാപുരം സ്വദേശിനികൾ (54, 66, 30, 20, 46, 7)

കട്ടപ്പന വെള്ളയാംകുടി സ്വദേശികളായ അച്ഛനും (55) മകനും (23)

കട്ടപ്പന മുളകരമേട് സ്വദേശി (40)

കുമളി അമരാവതി സ്വദേശികളായ ദമ്പതികൾ (42, 38)

കുമാരമംഗലം സ്വദേശിനികൾ (60, 58, 65)

മൂന്നാർ സ്വദേശികൾ (59, 56)

മൂന്നാർ സ്വദേശിനി (29)

മുട്ടം സ്വദേശിനി (15)

നെടുങ്കണ്ടം സ്വദേശികളായ ഒരു കുടുംബത്തിലെ നാലു പേർ ( സ്ത്രീ 63, 34. പുരുഷൻ 65, 35)

പാമ്പാടുംപാറ കല്ലാർ സ്വദേശിനിയായ 4 വയസ്സുകാരി

പെരുവന്താനം സ്വദേശിനി (56)

രാജാക്കാട് സ്വദേശി (56)

ശാന്തൻപാറ പുത്തടി സ്വദേശിയായ 8 വയസ്സുകാരൻ

സേനാപതി മേലെ ചെമ്മണ്ണാർ സ്വദേശികൾ (30, 35, 36)

തൊടുപുഴ ഉണ്ടാപ്ലാവ് സ്വദേശി (31)

തൊടുപുഴ മുതലക്കോടം സ്വദേശി (25)

ഉടുമ്പൻചോല പ്ലാന്റേഷനിലെ ഇതര സംസ്ഥാന തൊഴിലാളികളായ സ്ത്രീകൾ (18, 30, 20, 20, 32)

വെള്ളിയാമറ്റം ഇളംദേശം സ്വദേശിനി (23)

*ആഭ്യന്തര യാത്ര*

ബൈസൺവാലി സ്വദേശികൾ (29, 22)

കരിങ്കുന്നം സ്വദേശി (34)

കരിങ്കുന്നത്ത് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾ (23, 26, 20, 19)

കരുണാപുരം സ്വദേശിനികൾ (33, 15)

കരുണാപുരം സ്വദേശികൾ (33, 35)

കൊക്കയാർ സ്വദേശിനി (26)

കുമളി സ്വദേശികളായ ഭർത്താവും (33) ഭാര്യയും (32) ഏഴും മൂന്നും വയസുള്ള രണ്ടു പെൺകുട്ടികളും.

മൂന്നാർ സ്വദേശി (17)

നെടുങ്കണ്ടം തൂക്കുപാലത്തുള്ള ഇതര സംസ്ഥാന തൊഴിലാളികൾ (18, 22, 31, 19)

പാമ്പാടുംപാറ സ്വദേശിനി (16)

പാമ്പാടുംപാറ വലിയ തോവാള സ്വദേശികൾ (37, 7, 5 വയസ്സ്)

രാജകുമാരി സ്വദേശികൾ (65, 25)

ശാന്തൻപാറ സ്വദേശി (42)

തൊടുപുഴ പട്ടയക്കവല സ്വദേശി (18)

ഉടുമ്പൻചോല സ്വദേശി (21)

ഉടുമ്പഞ്ചോലയിലുള്ള ഇതര സംസ്ഥാന തൊഴിലാളികൾ (45, 52, 38, 58)

വാഴത്തോപ്പ് – ഇതര സംസ്ഥാന തൊഴിലാളി (25)

വണ്ടന്മേട് സ്വദേശികൾ (36, 13)

വണ്ടന്മേട് സ്വദേശിനി (35)

വെള്ളിയാമറ്റം സ്വദേശി (25)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

മൊബൈൽ ഫോണുകളിൽ തെളിവുകളുണ്ടെന്ന് പൊലീസ്, അമ്മുവിന്‍റെ മരണത്തിൽ സഹപാഠികളായ മൂന്നുപേരും റിമാന്‍ഡിൽ

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവന്‍റെ മരണത്തിൽ അറസ്റ്റിൽ ആയ മൂന്ന് സഹപാഠികളെയും റിമാന്‍ഡ് ചെയ്തു. ഉച്ചയ്ക്കുശേഷം മൂന്നു പ്രതികളെയും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടെങ്കിലും 14 ദിവസത്തേക്ക് പ്രതികളെ...

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങൾ പിടികൂടി

ശ്രീന​ഗർ: ഛത്തീസ്ഗഢിൽ ഏറ്റുമുട്ടലിൽ 10 മാവോയിസ്റ്റുകളെ വധിച്ചു. സുഖ്മ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊരജഗുഡ, ദന്തേവാഡ, നാഗരാം, ബന്ദാർപദാർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലുണ്ടായ വിവരം ബസ്തർ റേഞ്ച് ഐ.ജി സുന്ദർരാജ് സ്ഥിരീകരിച്ചു. ജില്ലാ...

സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റ് യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു; കൈയ്യബദ്ധം പിറന്നാൾ ദിനത്തിൽ

ന്യൂയോർക്ക്: പിറന്നാൾ ദിനത്തിൽ അബദ്ധത്തിൽ സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റ് 23കാരന് ദാരുണാന്ത്യം. തെലങ്കാനയിലെ ഉപ്പൽ സ്വദേശിയായ ആര്യൻ റെഡ്ഡിയാണ് ജന്മദിനം ആഘോഷിക്കുന്നതിനിടെ അമേരിക്കയിൽ വെടിയേറ്റ് മരിച്ചത്. ജോർജിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ ബിരുദാനന്തര...

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ചു; 2 പേര്‍ക്ക് ദാരുണാന്ത്യം, മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

പാലക്കാട്: പാലക്കാട് കൊടുവായൂരിൽ മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് രണ്ട് പേർ മരിച്ചു. റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. കാർ അമിത വേഗതയിലായിരുന്നു. മദ്യലഹരിയിൽ കാര്‍ ഓടിച്ച എലവഞ്ചേരി സ്വദേശി പ്രേംനാഥിനെ പൊലീസ് കസ്റ്റഡിയിലെടുത്തു....

വിവാദങ്ങൾക്കിടെ ഒരേ ചടങ്ങിൽ ധനുഷും നയൻതാരയും ; മുഖംകൊടുക്കാതെ താരങ്ങൾ

ചെന്നൈ: തമിഴകത്ത് ചൂടേറിയ ചർച്ചയായി മാറിയിരിക്കുകയാണ് നയൻതാരയുടെ നെറ്റ്‌നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി . ഇപ്പോഴിതാ ഒന്നിച്ചൊരു ചടങ്ങിൽ എത്തിയിരിക്കുകയാണ് നയൻതാരയും ധനുഷും . നിർമാതാവ് ആകാശ് ഭാസ്‌കരന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും. വിഘ്‌നേഷ് ശിവനൊപ്പമാണ് നയൻതാരയെത്തിയത്....

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.