KeralaNews

നിക്ഷേപ തട്ടിപ്പ്, മഞ്ചേശ്വരം എംഎൽഎ എം.സി കമറുദ്ദീനെതിരെ ലീഗിന്റെ അച്ചടക്ക നടപടി

മലപ്പുറം: എം.സി കമറുദ്ദീന്‍ എം.എല്‍.എ ഉള്‍പ്പെട്ട ഫാഷന്‍ ഗോള്‍ഡ്​ തട്ടിപ്പില്‍ നടപടികളുമായി മുസ്​ലിം ലീഗ്​ സംസ്ഥാന നേതൃത്വം.സെപ്​റ്റംബര്‍ 30നകം എം.എല്‍.എയുടെ നിക്ഷേപങ്ങളും ബാധ്യതകളും സംബന്ധിച്ച്‌​ ലീഗ്​ നേതൃത്വം കണക്കെടുക്കും. കമറുദ്ദീനെതിരെ നടപടിയെടുക്കാന്‍ ലീഗ്​ നേതൃത്വം തീരുമാനിച്ചു.

യു.ഡി.എഫ്​ ജില്ലാ ചെയര്‍മാന്‍ സ്ഥാനത്ത്​ നിന്ന്​ കമറുദ്ദീനെ നീക്കി. കാസര്‍കോ​ട്ടെ ലീഗ്​ നേതാക്കളുമായി ചര്‍ച്ച ചെയ്​താണ്​ തീരുമാനമുണ്ടായത്​.ആറ്​ മാസത്തിനകം നിക്ഷേപകര്‍ക്ക്​ പണം തിരികെ നല്‍കണമെന്ന്​ കമറുദ്ദീനോട്​ ആവശ്യപ്പെടാനും യോഗത്തില്‍ ധാരണയായതായി മുസ്​ലിം ലീഗ്​ ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്​ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker