KeralaNews

എറണാകുളത്ത് പോസിറ്റിവിറ്റി 50 കഴിഞ്ഞ 19 പഞ്ചായത്തുകൾ, ഒഴിവുള്ള കിടക്കകൾ 1787, ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണമിങ്ങനെ

കൊച്ചി:50% ത്തിലധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ അധിക നിയന്ത്രണങ്ങളും നടപടികളും ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ ജില്ലയിലെയും കോവിഡ് രോഗ്യ വ്യാപന സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഈ പഞ്ചായത്തുകളില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ രണ്ട് ഡോക്ടര്‍മാരുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കണം. ഡിസിസകളില്‍ ചികിത്സയിലുളളവരും ഈ ഡോക്ടര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തണം. കോള്‍ സെന്ററും സജീവമായി പ്രവര്‍ത്തിക്കണം. ആംബുലന്‍സിന്റെ സേവനവും ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് 76 പഞ്ചായത്തുകളില്‍ 50% ത്തിലധികമാണ് ടിപിആര്‍. എറണാകുളം ജില്ലയില്‍ 19 പഞ്ചായത്തുകളില്‍ ടിപിആര്‍ 50% ത്തിനു മുകളിലാണെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ യോഗത്തില്‍ അറിയിച്ചു. കൂടാതെ എറണാകുളം ജില്ലയിലെ 16 പഞ്ചായത്തുകള്‍ സംസ്ഥാന ശരാശരിയേക്കാളും മുന്നിലാണ്.

ബിപിസിഎല്ലിന്റെ നേതൃത്വത്തില്‍ റിഫൈനറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഓക്‌സിജന്‍ ബെഡുകള്‍ ക്രമീകരിക്കുന്ന പ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു. ആദ്യ ബാച്ചില്‍ 100 ബെഡുകളിലേക്ക് ബുധനാഴ്ച മുതല്‍ രോഗികളെ പ്രവേശിപ്പിക്കാനാകും. സ്‌കൂളിന്റെ ഒരു ഭാഗത്ത് ആസ്റ്റര്‍ മെഡ് സിറ്റിയുടെ നേതൃത്വത്തില്‍ 100 ബെഡുകളും സജ്ജമാക്കുന്നുണ്ട്. ജര്‍മന്‍ ടെന്റ് ഉപയോഗിച്ച് 35000 ചതുരശ്രഅടി വിസ്തീര്‍ണ്ണത്തില്‍ 1000 ബെഡുകള്‍ ക്രമീകരിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ബയോടെയ്‌ലെറ്റ്‌സ് അടക്കമുളള സൗകര്യങ്ങള്‍ ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.

സിഐഎ 1000 ഓക്‌സിജന്‍ ബെഡുകള്‍ ക്രമീകരിക്കുന്ന അങ്കമാലി അഡ്‌ലക്‌സ് ഹാള്‍ കൈമാറിക്കഴിഞ്ഞു. മൂന്ന് ദിവസമായി ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ചെറിയ കുറവ് രേഖപ്പെടുത്തുന്നതായി കളക്ടര്‍ അറിയിച്ചു. തിങ്കളാഴ്ച 20% ആണ് ജില്ലയിലെ ടിപിആര്‍. കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കാനാരംഭിച്ചതോടെ വ്യാപനം ഇനിയും കുറയുമെന്നാണ് കരുതുന്നത്. ഫോക്കസ്ഡ് ടെസ്റ്റിംഗ് നടത്തുന്നതിനാല്‍ കൂടുതല്‍ രോഗികളെ വേഗത്തില്‍ കണ്ടെത്താന്‍ കഴിയുന്നുണ്ട്. വരും ദിവസങ്ങളിലും കൂടുതല്‍ പരിശോധന നടത്തും.

സ്വകാര്യ ആശുപത്രികള്‍ കോവിഡ് ചികിത്സയ്ക്കായി ഉപയോഗപ്പെടുത്തുന്നതിന് ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. സ്വകാര്യ ആശുപത്രികളിലെ 30% ബെഡുകളും 48% വെന്റിലേറ്ററുകളും 28% ഐസിയുകളും 3% ഓക്‌സിജന്‍ ബെഡുകളും കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നുണ്ട്. സ്വകാര്യ ആശുപത്രികളിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിന് ഇന്‍സിഡെന്റ് കമാന്‍ഡര്‍മാര്‍ ശക്തമായ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും കളക്ടര്‍ അറിയിച്ചു.

മെയ് 15 ഓടെ 450 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഓരോ ദിവസവും ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കുന്നതിനാണ് കൂടുതല്‍ ജാഗ്രത വേണ്ടത്. ഈ സാഹചര്യത്തില്‍ ഓക്‌സിജന്‍ പാഴായിപ്പോകുന്നത് തടയുന്നതിന് ഓരോ ജില്ലയിലും ശക്തമായ സംവിധാനം വേണം. പരിശോധന കര്‍ശനമാക്കണം. ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും കുറവ് നികത്തുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണം.

ഇതിനായി പ്രത്യേക പദ്ധതി തയാറാക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. അത്യാവശ്യത്തിന് മാത്രമേ പോലീസിന്റെ പാസിനായി അപേക്ഷിക്കാവൂ. റംസാന് ഭക്ഷ്യവിഭവങ്ങള്‍ വീട്ടിലെത്തിക്കുന്ന സംവിധാനം ഓരോ ജില്ലയിലും നടപ്പാക്കാവുന്നതാണ്. വാക്‌സിനേഷന് കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കണം. മത്സ്യ ലേലത്തിന് തിരക്കുണ്ടാകാതിരിക്കുന്നതിന് കര്‍ശന നിലപാട് സ്വീകരിക്കാനും ജില്ലകള്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

ജില്ലകളിലെ കോവിഡ് രോഗ വ്യാപനം സംബന്ധിച്ച വിശദാംശങ്ങള്‍ യോഗം അവലോകനം ചെയ്തു. ഓരോ ജില്ലയിലെയും സ്ഥിതി വിവരക്കണക്കുകള്‍ ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. വീഡിയോ കണ്‍ഫറന്‍സ് വഴി നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍മാര്‍ക്കു പുറമേ ജില്ലാ പോലീസ് കമ്മീഷണര്‍മാര്‍, റൂറല്‍ എസ്പിമാര്‍, ചീഫ് സെക്രട്ടറി വി.പി. ജോയ്, സ്റ്റേറ്റ് പോലീസ് ചീഫ് ലോക്‌നാഥ് ബെഹ്‌റ, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡെ, ഡോ. ബി. ഇക്ബാല്‍, അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ ടി.കെ.ജോസ്, മിനി ആന്റണി, ശാരദ മുരളീധരന്‍, ഇളങ്കോവന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ജില്ലയില്‍ നിന്ന് ഡിഎംഒ ഡോ. എന്‍.കെ. കുട്ടപ്പന്‍, ഡിഎസ്ഒ ഡോ. എസ്. ശ്രീദേവി, പോലീസ് കമ്മീഷണര്‍ നാഗരാജു ചക്കില്ലം എന്നിവരും പങ്കെടുത്തു.

ജില്ലയിൽ ഇന്ന് 2834 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 10

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 2699

• •ഉറവിടമറിയാത്തവർ- 111

• ആരോഗ്യ പ്രവർത്തകർ – 14

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• പള്ളുരുത്തി- 133
• തൃക്കാക്കര- 103
• നായരമ്പലം – 81
• പെരുമ്പാവൂർ – 62
• പള്ളിപ്പുറം -59
• പായിപ്ര – 57
• വേങ്ങൂർ – 56
• കളമശ്ശേരി -54
• കോട്ടുവള്ളി – 51
• ചിറ്റാറ്റുകര -50
• ഉദയംപേരൂർ – 49
• അങ്കമാലി – 48
• നെടുമ്പാശ്ശേരി – 48
• ആലുവ – 45
• എടത്തല – 45
• കുന്നത്തുനാട് – 44
• ഏഴിക്കര – 41
• കടവന്ത്ര- 41
• ഏലൂർ – 40
• നോർത്തുപറവൂർ- 40
• മുളന്തുരുത്തി – 39
• തൃപ്പൂണിത്തുറ – 38
• ഇടക്കൊച്ചി- 37
• ഇടപ്പള്ളി- 36
• കിഴക്കമ്പലം- 35
• മൂക്കന്നൂർ- 35
• കടുങ്ങല്ലൂർ- 34
• കാലടി- 34
• നെല്ലിക്കുഴി- 34
• മരട് – 34
• മൂവാറ്റുപുഴ- 33
• വൈറ്റില – 32
• കലൂർ- 31
• ചേരാനല്ലൂർ – 31
• രായമംഗലം – 31
• ഫോർട്ട് കൊച്ചി- 30
• കരുമാലൂർ- 28
• എറണാകുളം നോർത്ത്- 27
• എറണാകുളം സൗത്ത്- 27
• പിറവം – 27
• വടക്കേക്കര -27
• മഴുവന്നൂർ- 24
• വെങ്ങോല- 23
• എളംകുന്നപ്പുഴ- 22
• എളമക്കര – 22
• കോതമംഗലം – 19
• ചൂർണ്ണിക്കര -19
• ഞാറക്കൽ- 19
• മഞ്ഞപ്ര- 19
• വരാപ്പുഴ – 19
• കീഴ്മാട് – 18
• മുളവുകാട്- 18
• തിരുവാണിയൂർ- 17
• പച്ചാളം – 17
• പാലാരിവട്ടം- 17
• പെരുമ്പടപ്പ് – 17
• മട്ടാഞ്ചേരി – 17
• ആലങ്ങാട് – 16
• വടവുകോട് – 16
• വാളകം – 16
• കറുകുറ്റി – 15
• തേവര – 15
• മഞ്ഞള്ളൂർ- 15
• മലയാറ്റൂർ നീലീശ്വരം – 15
• ആമ്പല്ലൂർ – 14
• കടമക്കുടി – 14
• കൂവപ്പടി – 14
• തോപ്പുംപടി -14
• പാറക്കടവ് -14
• ശ്രീമൂലനഗരം- 14
• ആയവന – 13
• എടക്കാട്ടുവയൽ- 13
• കുട്ടമ്പുഴ- 13
• ചേന്ദമംഗലം – 13
• വടുതല- 13
• മുണ്ടംവേലി – 12
• അശമന്നൂർ- 11
• കുമ്പളം – 11
• കുഴിപ്പള്ളി- 11
• തുറവൂർ – 11
• ഇലഞ്ഞി- 10
• കുന്നുകര – 10
• വാഴക്കുളം- 10
• ഒക്കൽ – 9
• തമ്മനം- 9
• പാലക്കുഴ – 9
• പിണ്ടിമന- 9
• വാരപ്പെട്ടി- 9
• വെണ്ണല- 9
• ആവോലി- 8
• കുമ്പളങ്ങി- 8
• കോട്ടപ്പടി- 8
• ചോറ്റാനിക്കര – 8
• പനമ്പള്ളി നഗർ- 8
• പോണേക്കര- 8
• അയ്യപ്പൻകാവ് – 7
• ചെങ്ങമനാട് – 6
• കവളങ്ങാട് – 5
• കാഞ്ഞൂർ- 5
• കീരംപാറ- 5
• ചെല്ലാനം – 5
• തിരുമാറാടി – 5
• പാമ്പാകുട – 5
• പൂണിത്തുറ- 5
• രാമമംഗലം- 5

• ഐ എൻ എച്ച് എസ് – 4
• സി .ഐ .എസ് .എഫ്- . 1
• പോലീസ് ഉദ്യോഗസ്ഥൻ – 1
• അതിഥി തൊഴിലാളി- 10

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ചക്കരപ്പറമ്പ്, പനയപ്പിള്ളി, പല്ലാരിമംഗലം, പുത്തൻവേലിക്കര, എളംകുളം,,പൂതൃക്ക, മുടക്കുഴ, അയ്യമ്പുഴ ,ആരക്കുഴ, കല്ലൂർക്കാട്, ചളിക്കവട്ടം, പോത്താനിക്കാട്, മണീട്, ഐക്കരനാട്, കൂത്താട്ടുകുളം, മാറാടി.

• ഇന്ന് 3999 പേർ രോഗ മുക്തി നേടി.

• ഇന്ന് 6618 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 12141 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 147041 ആണ്.

• ഇന്ന് 361പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 612 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 63159 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 185
• പി വി എസ് – 79
• ജി എച്ച് മൂവാറ്റുപുഴ- 38
• ജി എച്ച് എറണാകുളം-43
• ഡി എച്ച് ആലുവ- 76
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 37
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 39
• പറവൂർ താലൂക്ക് ആശുപത്രി – 36
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 59
• പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 36
• കോതമംഗലം താലൂക്ക് ആശുപത്രി – 20
• കരുവേലിപ്പടി താലൂക്ക് ആശുപത്രി – 7
• സഞ്ജീവനി – 111
• സ്വകാര്യ ആശുപത്രികൾ – 2427
• എഫ് എൽ റ്റി സികൾ – 415
• എസ് എൽ റ്റി സി കൾ- 493
• ഡോമിസിലറി കെയർ സെൻ്റെർ- 280
• വീടുകൾ- 58778

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 65993 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 11931 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

അതിഥി തൊഴിലാളികള്‍ക്കായി പെരുമ്പാവൂരില്‍ കോവിഡ് ചികിത്സാ കേന്ദ്രം ഉടന്‍ ആരംഭിക്കും

പെരുമ്പാവൂര്‍ വിഎംജെ ഹാളില്‍ അതിഥി തൊഴിലാളികള്‍ക്കായി സിഎഫ്എല്‍ടിസി/സിസിസി ആരംഭിക്കും. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം 27 കോവിഡ് പോസിറ്റീവ് കേസുകള്‍ അതിഥി തൊഴിലാളികള്‍ക്കിടയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായതിനു ശേഷം മെയ് 9 വരെ ആകെ 399 കേസുകളാണ് അതിഥി തൊഴിലാളികള്‍ക്കിടയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്.

ജില്ലയില്‍ തിങ്കളാഴ്ച 123 അതിഥി തൊഴിലാളി ക്യാമ്പുകളില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ (ഇ), അസി. ലേബര്‍ ഓഫീസര്‍മാര്‍ എന്നിവര്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണവും വിവര ശേഖരണവും നടത്തി. ഇതുവരെ ആകെ 679 ക്യാമ്പുകളാണ് സന്ദര്‍ശിച്ചത്. തൊഴിലാളികളുടെ ആശങ്ക ദുരീകരിക്കുന്നതിനാവശ്യമായ പ്രചാരണം സംഘടിപ്പിച്ചു. ആരോഗ്യ പ്രശ്‌നങ്ങള്‍, ഭക്ഷണം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ജില്ലാ ലേബര്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുമായോ ആരോഗ്യ പ്രവര്‍ത്തകരുമായോ ബന്ധപ്പെട്ട് പരിഹാരം കാണാവുന്നതാണെന്ന് അറിയിച്ചു.

തൊഴിലിടങ്ങളിലും ക്യാമ്പുകളിലും ഗുണനിലവാരമുള്ള മാസ്‌കുകള്‍ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും സാനിറ്ററൈസറിന്റെ ഉപയോഗം സംബന്ധിച്ചും പൊതുവായ ശുചിത്വത്തെക്കുറിച്ചും ബോധവല്‍ക്കരണം നടത്തി. തൊഴിലാളികള്‍ക്കാവശ്യമായ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ലഭ്യമാക്കണമെന്നും രോഗലക്ഷണമുള്ള തൊഴിലാളികള്‍ക്ക് അടിയന്തിര വൈദ്യസഹായം ലഭ്യമാക്കണമെന്നും ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ജില്ലയില്‍ 32537 അതിഥി തൊഴിലാളികളുടെ വിവരങ്ങളാണ് മെയ് 10 വൈകിട്ട് 3 മണി വരെ ശേഖരിച്ച് അപ്‌ഡേറ്റ് ചെയ്തിട്ടുള്ളത്. വിവരശേഖരണവും അപ്‌ഡേഷനും തീരുമാനപ്രകാരം പൂര്‍ത്തീകരിക്കണമെന്ന് അസി. ലേബര്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ ലേബര്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലും പെരുമ്പാവൂര്‍ ശ്രമിക് ബന്ധു ഫെസിലിറ്റേഷന്‍ സെന്ററിലും വരുന്ന അന്വേഷണങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കി വരുന്നുണ്ട്.

തൊഴിലാളികള്‍ക്കുള്ള ഭക്ഷ്യ കിറ്റുകള്‍ ഭാഗികമായി അനുവദിച്ചുകിട്ടിയിട്ടുണ്ട്. വിതരണം ഉടന്‍ ആരംഭിക്കും.
കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിക്കപ്പെട്ടിരുന്നത് മൂലം ആദ്യഘട്ടത്തില്‍ വിവരശേഖരണം നടക്കാതിരുന്ന കൊച്ചി ഒന്നാം സര്‍ക്കിള്‍ എല്‍ഒയുടെ അധികാര പരിധിയില്‍പ്പെട്ട വാതുരുത്തി പ്രദേശത്ത് വിവരശേഖരണം നടത്തി. ഇവിടെ കൂടുതല്‍ തൊഴിലാളികള്‍ താമസിച്ചു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കൊച്ചി ഒന്നാം സര്‍ക്കിള്‍ അസി. ലേബര്‍ ഓഫീസറുടെ അപേക്ഷ പ്രകാരവും മറ്റ് അസി. ലേബര്‍ ഓഫീസര്‍മാരുടെ റിപ്പോര്‍ട്ട് പ്രകാരവും 2000 കിറ്റുകള്‍ കൂടി അധികമായി അനുവദിക്കുന്നതിന് ജില്ലാ കളക്ടറുടെ അനുമതിയോടെ സപ്ലെകോയ്ക്ക് അഭ്യര്‍ഥന നല്‍കിയിട്ടുണ്ട്.

ജില്ലയിൽ ഒഴിവുള്ളത് 1787 കിടക്കകൾ

കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 1787 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 3741 കിടക്കകളിൽ 1954 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ സാധിക്കാത്തവർക്കായി തയ്യാറാക്കിയ ഡൊമിസിലറി കെയർ സെൻറെറുകളിലായി ജില്ലയിൽ 280 പേർ ചികിത്സയിലുണ്ട്. ജില്ലയിൽ ഇതുവരെ ഇത്തരം 26 കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ 971 കിടക്കൾ ഒഴിവുണ്ട്.

ജില്ലയിൽ ബി.പിസി.എൽ, ടി.സി.എസ് എന്നീ സ്ഥാപനങ്ങൾ അവരുടെ ജീവനക്കാർക്കായി കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറെറുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ 35 പേർ ചികിത്സയിലുണ്ട്. ആരോഗ്യവിഭാഗത്തിൻറെ നേതൃത്വത്തിൽ 10 കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെന്ററുകളിൽ 925 കിടക്കകൾ സജ്ജമാക്കി. ഇവിടങ്ങളിൽ 380 പേർ ചികിത്സയിലുണ്ട്. ജില്ലയിൽ 971 കിടക്കൾ വിവിധ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറെറുകളിലായി ലഭ്യമാണ്.

ആരോഗ്യവിഭാഗത്തിൻറെ നേതൃത്വത്തിൽ പതിനൊന്നു കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കോവിഡ് സെക്കൻറ് ലൈൻ ട്രീറ്റ്മെൻറ് സെൻറെറുകളിൽ 590 കിടക്കൾ സജ്ജമാക്കി. ഇവിടങ്ങളിൽ 493 പേർ ചികിത്സയിലാണ്. ഓക്സിജൻ കിടക്കൾ അടക്കമുള്ള സെക്കൻറ് ലൈൻ ട്രീറ്റ്മെൻറ് സെൻറെറുകളിൽ കാറ്റഗറി ബി യിൽ ഉൾപ്പെടുന്ന രോഗികളെയാണ് പ്രവേശിപ്പിക്കുന്നത്. ജില്ലയിൽ 97 കിടക്കൾ വിവിധ സെക്കൻറ് ലൈൻ ട്രീറ്റ്മെൻറ് സെൻറെറുകളിലായി ലഭ്യമാണ്.

കോവിഡ് ചികിത്സാ രംഗത്തുള്ള മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള 13 സർക്കാർ ആശുപത്രികളിലായി 975 കിടക്കൾ സജ്ജമാണ്. ഇവിടങ്ങളിൽ നിലവിൽ 766 പേർ ചികിത്സയിലാണ്. കോവിഡ് രോഗതീവ്രതയുള്ളവരെ ചികിത്സിക്കാൻ കഴിയുന്ന ജില്ലയിലെ വിവിധ ആശുപത്രികളിലായി 209 കിടക്കകളും ലഭ്യമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button