33.9 C
Kottayam
Monday, April 29, 2024

എറണാകുളത്ത് 15 പേര്‍ക്ക് കൊവിഡ്‌

Must read

എറണാകുളം:ജില്ലയിൽ ഇന്ന് 15 പേർക്ക് രോഗം സ്ഥിരീകരിച്ചു.

വിദേശം/ ഇതരസംസ്ഥാനത്തുനിന്നും എത്തിയവർ-2

1. ഹൈദരബാദിൽ നിന്നെത്തിയ മധുര സ്വദേശിയായ നാവികൻ (27)
2. മുംബൈയിൽ നിന്നെത്തിയ ചോറ്റാനിക്കര സ്വദേശിനി (49)

*സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ*

3. നിലവിൽ കളമശ്ശേരിയിൽ താമസിച്ചു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശി (25)
4. നിലവിൽ കളമശ്ശേരിയിൽ താമസിച്ചു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കൊല്ലം സ്വദേശി (24)
5. നിലവിൽ ഇടപ്പള്ളിയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അസം സ്വദേശി(24)
6. എടത്തല സ്വദേശി (45)
7. എടത്തല സ്വദേശിനി (15)
8. എടത്തല സ്വദേശി (12)
9. എടത്തല സ്വദേശിനി (42)
10. പള്ളുരുത്തി സ്വദേശിനി (55)
11. പള്ളുരുത്തി സ്വദേശിനി (43)
12. പള്ളുരുത്തി സ്വദേശി (37)
13. അങ്കമാലി തുറവൂർ സ്വദേശി (42)
14. ചെല്ലാനം സ്വദേശി (46)
15. കൂടാതെ പാറക്കടവ് സ്വദേശി (75) ഇത് സംബന്ധിച്ച വിശദവിവരങ്ങൾ ശേഖരിച്ച് വരുന്നു

• തൃശൂർ ആലപ്പുഴ ജില്ലകളിൽ രോഗം സ്ഥിരീകരിച്ച 2 പേർ വീതം നിലവിൽ എറണാകുളത്താണ് ചികിത്സയിലുള്ളത്

• ഇന്ന് 69 പേർ രോഗ മുക്തി നേടി.
• ഇന്ന് 623 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1008 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 12637 ആണ്. ഇതിൽ 10400 പേർ വീടുകളിലും, 250 പേർ കോവിഡ് കെയർ സെന്ററുകളിലും 1987 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 119 പേരെ പുതുതായി ആശുപത്രിയിൽ/ എഫ് എൽ റ്റി സി പ്രവേശിപ്പിച്ചു.
 കളമശ്ശേരി മെഡിക്കൽ കോളേജ്- 12
 ചെല്ലാനം എഫ് എൽ റ്റി സി- 2
 ഐ എൻ എച്ച് സഞ്ജീവനി- 12
 അങ്കമാലി അഡ്ലെക്സ് എഫ് എൽ റ്റി സി – 31
 രാജഗിരി എഫ് എൽ റ്റി സി- 6
 സിയാൽ എഫ് എൽ റ്റി സി -14
 ചുണങ്ങംവേലിഎസ് ഡി കോൺവെന്റ് എഫ് എൽ ടി സി- 10
 കരുണാലയം എഫ് എൽ ടി സി- 21
 സ്വകാര്യ ആശുപത്രികൾ- 11

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 88 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
 കളമശ്ശേരി മെഡിക്കൽ കോളേജ്- 7
 കീഴ്മാട് എഫ് എൽ ടി സി- 10
 അങ്കമാലി അഡ്ലക്സ്- 10
 സിയാൽ എഫ് എൽ റ്റി സി- 13
 രാജഗിരി എഫ് എൽ റ്റി സി – 41
 മൂവാറ്റുപുഴ ജനറൽ ആശുപത്രി- 4
 സ്വകാര്യ ആശുപത്രികൾ – 3

• ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 813 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 503 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 420 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. 506 ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

• ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്നുമായി ഇന്ന് 514 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

• ആയുർവേദ ഡോക്ടർമാർക്കും റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾക്കും കോവിഡ് പ്രതിരോധ മാർഗങ്ങളെക്കുറിച്ച് പരിശീലനം നടത്തി.

• ഇന്ന് 285 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 144 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• വാർഡ് തലങ്ങളിൽ 4102 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 429 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു. കൂടാതെ ഇന്ന് ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ എത്തിയ 15 ചരക്കു ലോറികളിലെ 16 ഡ്രൈവർമാരുടെയും ക്ളീനർമാരുടെയും വിവരങ്ങൾ ശേഖരിച്ചു. ഇതിൽ 4 പേരെ ഫോൺ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week