കൊച്ചി:കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ ആശുപത്രികളില്‍ മുന്‍കൂട്ടി നിശ്ചയിച്ചിരിക്കുന്ന അടിയന്തിര സ്വഭാവമില്ലാത്ത ശസ്ത്രക്രിയകള്‍ താത്കാലികമായി നീട്ടിവെക്കും. കൂടാതെ പിഎച്ച്സി കളിലെ ഉച്ചയ്ക്ക് ശേഷമുള്ള ഒപി സേവനവും താത്കാലികമായി നിര്‍ത്തിവെക്കും. ഈ ഡോക്ടര്‍മാരെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പുനര്‍ വിന്യസിക്കും. ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
ജില്ലയിലെ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണെന്ന് യോഗം വിലയിരുത്തി. 48 പഞ്ചായത്തുകളില്‍ 25% ത്തില്‍ അധികമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. വരാപ്പുഴയിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും ഉയര്‍ന്ന നിലയിലുള്ളത്, 45%.
കൊച്ചി കോര്‍പ്പറേഷനിലെ 65, 69 വാര്‍ഡുകള്‍ മൈക്രോ കണ്ടെയ്ന്മെന്റ് സോണുകളാക്കും. നഗരത്തിലേക്കുള്ള റോഡുകള്‍ കടന്നു പോകുന്നതിനാല്‍ ഈ പ്രദേശത്തെ കണ്ടെയ്ന്മെന്റ് സോണുകളാക്കാതെ മൈക്രോ കണ്ടെയ്ന്മെന്റ് സോണ്‍ ആക്കി നിലനിര്‍ത്തും. കര്‍ശന പരിശോധന ഈ പ്രദേശങ്ങളിലുണ്ടാകും.
കണ്ടെയ്ന്മെന്റ് സോണുകളില്‍ ജിനേഷ്യം പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടായിരിക്കില്ലെന്ന് കളക്ടര്‍ അറിയിച്ചു. പാര്‍ക്കുകളില്‍ പ്രഭാത സവാരി നടത്താമെങ്കിലും പാര്‍ക്കില്‍ വന്നിരിക്കാനോ കൂട്ടം ചേരാനോ അനുവദിക്കില്ല.
സര്‍ക്കാര്‍ തലത്തിലുള്ള പരിശോധനകളില്‍ 75% വും ആര്‍ടിപിസിആര്‍ ആയിരിക്കണമെന്ന് ഉറപ്പാക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. മെഡിക്കല്‍ കോളേജില്‍ 120 കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ അടുത്ത ദിവസം മുതല്‍ രോഗികളെ പ്രവേശിപ്പിക്കാന്‍ കഴിയും. ജില്ലയിലെ വാക്സിന് വിതരണത്തിന് കൃത്യമായ ക്രമീകരണങ്ങള്‍ ഉടന്‍ ഏര്‍പ്പെടുത്തും.
ജില്ലയിൽ ഇന്ന് 4396 പേർക്ക് രോഗം സ്ഥിരീകരിച്ചു.വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ -12 സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ -4321ഉറവിടമറിയാത്തവർ-
61,ആരോഗ്യ പ്രവർത്തകർ- 2
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• തൃക്കാക്കര – 230
• തൃപ്പൂണിത്തുറ – 131
• പള്ളുരുത്തി – 93
• മരട് – 71
• ചെങ്ങമനാട് – 69
• പെരുമ്പാവൂർ – 66
• ഫോർട്ട് കൊച്ചി – 64
• ഇടപ്പള്ളി – 62
• കുമ്പളങ്ങി – 62
• കടമക്കുടി – 61
• കടുങ്ങല്ലൂർ – 61
• കളമശ്ശേരി – 61
• മട്ടാഞ്ചേരി – 59
• മഴുവന്നൂർ – 59
• ശ്രീമൂലനഗരം – 57
• ഉദയംപേരൂർ – 56
• കോട്ടുവള്ളി – 56
• കലൂർ – 54
• നോർത്തുപറവൂർ – 54
• രായമംഗലം – 54
• എളംകുന്നപ്പുഴ – 53
• കൂവപ്പടി – 52
• മാറാടി – 52
• പിറവം – 49
• വേങ്ങൂർ – 49
• ഐക്കരനാട് – 48
• കടവന്ത്ര – 48
• കാഞ്ഞൂർ – 48
• പള്ളിപ്പുറം – 48
• വടക്കേക്കര – 48
• ആമ്പല്ലൂർ – 47
• വടവുകോട് – 47
• ചൂർണ്ണിക്കര – 46
• എറണാകുളം നോർത്ത് – 44
• കിഴക്കമ്പലം – 43
• വരാപ്പുഴ – 43
• വാളകം – 42
• വൈറ്റില – 42
• എറണാകുളം സൗത്ത് – 41
• വെങ്ങോല – 41
• കോതമംഗലം – 40
• ചെല്ലാനം – 40
• തിരുമാറാടി – 40
• പുത്തൻവേലിക്കര – 40
• വാഴക്കുളം – 40
• തേവര – 39
• പൂതൃക്ക – 39
• എടത്തല – 38
• ഏലൂർ – 38
• നെടുമ്പാശ്ശേരി – 38
• പിണ്ടിമന – 37
• ഇടക്കൊച്ചി – 36
• ചേന്ദമംഗലം – 36
• കവളങ്ങാട് – 35
• കീഴ്മാട് – 35
• ചേരാനല്ലൂർ – 35
• ഞാറക്കൽ – 35
• അങ്കമാലി – 34
• കൂത്താട്ടുകുളം – 34
• മണീട് – 34
• മുണ്ടംവേലി – 34
• മൂവാറ്റുപുഴ – 34
• ആലുവ – 33
• കുന്നത്തുനാട് – 33
• എളമക്കര – 32
• ചോറ്റാനിക്കര – 32
• നായരമ്പലം – 32
• വാരപ്പെട്ടി – 32
• മുളന്തുരുത്തി – 31
• ആലങ്ങാട് – 30
• തോപ്പുംപടി – 30
• ആവോലി – 28
• ഇലഞ്ഞി – 28
• തമ്മനം – 28
• പല്ലാരിമംഗലം – 28
• പാലാരിവട്ടം – 27
• പാമ്പാകുട – 26
• ആരക്കുഴ – 25
• നെല്ലിക്കുഴി – 24
• തുറവൂർ – 23
• പച്ചാളം – 23
• വടുതല – 23
• വെണ്ണല – 23
• അശമന്നൂർ – 22
• കറുകുറ്റി – 21
• കരുമാലൂർ – 20
• കാലടി – 20
• പനമ്പള്ളി നഗർ – 20
• മഞ്ഞപ്ര – 20
• പോണേക്കര – 19
• മലയാറ്റൂർ നീലീശ്വരം – 19
• പാറക്കടവ് – 18
• പൈങ്ങോട്ടൂർ – 18
• കുന്നുകര – 17
• കുമ്പളം – 16
• ചിറ്റാറ്റുകര – 16
• പായിപ്ര – 16
• മുടക്കുഴ – 16
• കീരംപാറ – 15
• മുളവുകാട് – 14
• കുട്ടമ്പുഴ – 13
• പനയപ്പിള്ളി – 13
• ആയവന – 12
• എളംകുളം – 12
• പാലക്കുഴ – 12
• ഏഴിക്കര – 11
• കരുവേലിപ്പടി – 11
• കല്ലൂർക്കാട് – 11
• അയ്യമ്പുഴ – 10
• ഒക്കൽ – 10
• തിരുവാണിയൂർ – 10
• പെരുമ്പടപ്പ് – 10
• എടവനക്കാട് – 8
• പോത്താനിക്കാട് – 8
• രാമമംഗലം – 8
• കുഴിപ്പള്ളി – 7
• കോട്ടപ്പടി – 7
• മൂക്കന്നൂർ – 5
• അതിഥി തൊഴിലാളി – 29
• സി .ഐ .എസ് .എഫ് . – 2
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
അയ്യപ്പൻകാവ്,എടക്കാട്ടുവയൽ,പൂണിത്തുറ,മഞ്ഞള്ളൂർ.
• ഇന്ന് 541 പേർ രോഗ മുക്തി നേടി.
• ഇന്ന് 5827 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 667 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 55755 ആണ്.
• ഇന്ന് 288 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 72 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം
21328 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 52
• പി വി എസ് – 51
• ജി എച്ച് മൂവാറ്റുപുഴ- 28
• ഡി എച്ച് ആലുവ-26
• പള്ളുരുത്തി താലൂക്ക്
ആശുപത്രി – 36
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി-39
• സഞ്ജീവനി – 71
• സിയാൽ- 134
• സ്വകാര്യ ആശുപത്രികൾ – 1071
• എഫ് എൽ റ്റി സികൾ – 22
• എസ് എൽ റ്റി സി കൾ-
333
• വീടുകൾ- 19465
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 25724 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 16694 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.