28.2 C
Kottayam
Friday, June 5, 2026

കോവിഡിനെ പ്രതിരോധം എറണാകുളം ജില്ലയിൽ കണ്ടെയ്ൻമെന്റ് സോൺ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ശക്തം, ഇന്നത്തെ കൊവിഡ് രോഗികളുടെ എണ്ണമിങ്ങനെ

Must read

കൊച്ചി :കോവിഡിനെ നിയന്ത്രിക്കാൻ ജില്ലയിൽ പ്രതിരോധ നടപടികൾ ശക്തമാക്കി. കണ്ടെയ്ൻമെന്റ് സോൺ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങളാണ് നടപ്പിലാക്കുന്നത്. മൈക്രോ കണ്ടെയ്ൻമെന്റ് സോൺ നടപ്പിലാക്കി നിയന്ത്രണങ്ങൾ കടുപ്പിച്ചു. . 329 കണ്ടെയ്ൻമെന്റ് സോണുകളാണ് ജില്ലയിൽ നിലവിലുള്ളത്.

കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മേഖലകളാണ് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി കണക്കാക്കുന്നത്. രോഗബാധിതരായവര്‍ താമസിക്കുന്ന വീട്/കെട്ടിടവും പരിസരവുമാണ് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ കോവിഡ് കേസുകളുടെ എണ്ണം രണ്ടായിരത്തിലധികമായതിനെ തുടർന്ന് കൂടുതൽ കണ്ടെയ്ന്‍മെന്റ് സോണുകളും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളും ഏർപ്പെടുത്തും.

കണ്ടെയ്ന്‍മെന്റ് സോൺ സംബന്ധിച്ച വിശദവിവരങ്ങൾ https://covid19jagratha.kerala.nic.in/home/containmentZoneList എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ജില്ലയിൽ ഏതൊക്കെ പ്രദേശങ്ങൾ ആണ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ളത്, പഞ്ചായത്ത് / മുൻസിപ്പാലിറ്റി / കോർപ്പറേഷൻ, വാർഡ് നമ്പർ, കണ്ടെയ്ന്‍മെന്റ് പ്രഖ്യാപിച്ച തീയതി, മാപ്പ് എന്നിവ അടിസ്ഥാനത്തിൽ പോർട്ടലിൽ ലഭ്യമാകും.

എറണാകുളം ജില്ലയിൽ ഇന്ന് 1781 പേർക്ക് രോഗം സ്ഥിരീകരിച്ചു.

- Advertisement -

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 6

- Advertisement -

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 1751

•ഉറവിടമറിയാത്തവർ-24

• ആരോഗ്യ പ്രവർത്തകർ- 0

- Advertisement -

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര – 106
• മഴുവന്നൂർ – 74
• വാഴക്കുളം – 56
• എടത്തല – 53
• രായമംഗലം – 48
• അങ്കമാലി – 44
• കടുങ്ങല്ലൂർ – 41
• കളമശ്ശേരി – 37
• ഫോർട്ട് കൊച്ചി – 35
• പായിപ്ര – 34
• ഏലൂർ – 29
• കുന്നത്തുനാട് – 29
• തൃപ്പൂണിത്തുറ – 29
• തിരുവാണിയൂർ – 28
• മരട് – 28
• കലൂർ – 27
• വടവുകോട് – 27
• വരാപ്പുഴ – 27
• കടവന്ത്ര – 26
• കിഴക്കമ്പലം – 25
• തേവര – 23
• പല്ലാരിമംഗലം – 23
• ആയവന – 22
• എളമക്കര – 21
• ആവോലി – 20
• ചോറ്റാനിക്കര – 20
• വടുതല – 20
• കുമ്പളം – 19
• മൂവാറ്റുപുഴ – 19
• വൈറ്റില – 19
• ആലുവ – 18
• എറണാകുളം നോർത്ത് – 18
• ഒക്കൽ – 18
• കോട്ടുവള്ളി – 18
• പള്ളുരുത്തി – 18
• ഇടപ്പള്ളി – 17
• എറണാകുളം സൗത്ത് – 17
• ഐക്കരനാട് – 17
• ആലങ്ങാട് – 16
• ചെല്ലാനം – 16
• പാലാരിവട്ടം – 16
• കാലടി – 15
• കീരംപാറ – 15
• കറുകുറ്റി – 14
• കീഴ്മാട് – 14
• നെടുമ്പാശ്ശേരി – 13
• നെല്ലിക്കുഴി – 13
• ചൂർണ്ണിക്കര – 12
• ചേരാനല്ലൂർ – 12
• നോർത്തുപറവൂർ – 12
• പള്ളിപ്പുറം – 12
• വെണ്ണല – 12
• ശ്രീമൂലനഗരം – 12
• പിറവം – 11
• മട്ടാഞ്ചേരി – 11
• മുടക്കുഴ – 11
• വാളകം – 11
• വെങ്ങോല – 11
• വേങ്ങൂർ – 11
• അശമന്നൂർ – 10
• ഉദയംപേരൂർ – 10
• കൂവപ്പടി – 10
• മുളവുകാട് – 10
• കുമ്പളങ്ങി – 9
• കൂത്താട്ടുകുളം – 9
• കോതമംഗലം – 9
• തമ്മനം – 9
• തോപ്പുംപടി – 9
• മുളന്തുരുത്തി – 9
• കാഞ്ഞൂർ – 8
• പാമ്പാകുട – 8
• പിണ്ടിമന – 8
• പൂതൃക്ക – 8
• അയ്യമ്പുഴ – 7
• എളംകുന്നപ്പുഴ – 7
• കോട്ടപ്പടി – 7
• പോണേക്കര – 7
• മാറാടി – 7
• ആമ്പല്ലൂർ – 6
• ആരക്കുഴ – 6
• കരുമാലൂർ – 6
• ചെങ്ങമനാട് – 6
• ഞാറക്കൽ – 6
• പാറക്കടവ് – 6
• പെരുമ്പാവൂർ – 6
• പൈങ്ങോട്ടൂർ – 6
• മലയാറ്റൂർ നീലീശ്വരം – 6
• വടക്കേക്കര – 6
• ചളിക്കവട്ടം – 5
• നായരമ്പലം – 5
• പച്ചാളം – 5
• മഞ്ഞള്ളൂർ – 5
• വാരപ്പെട്ടി – 5
• അതിഥി തൊഴിലാളി – 8
• ഐ എൻ എച്ച് എസ് – 1

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

അയ്യപ്പൻകാവ്, എളംകുളം, കടമക്കുടി, കല്ലൂർക്കാട്, ചേന്ദമംഗലം, തുറവൂർ, പനമ്പള്ളി നഗർ, പനയപ്പിള്ളി, മുണ്ടംവേലി, മൂക്കന്നൂർ, കരുവേലിപ്പടി, കവളങ്ങാട്, തിരുമാറാടി, മണീട്, രാമമംഗലം, ഇടക്കൊച്ചി, ഏഴിക്കര, കുന്നുകര, കുഴിപ്പള്ളി, പാലക്കുഴ, പോത്താനിക്കാട്, മഞ്ഞപ്ര,ഇലഞ്ഞി, എടവനക്കാട്, കുന്നുംപുറം, ചിറ്റാറ്റുകര, പുത്തൻവേലിക്കര, പെരുമ്പടപ്പ്.

• ഇന്ന് 350 പേർ രോഗ മുക്തി നേടി.

• ഇന്ന് 4321 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 266 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 34631 ആണ്.

• ഇന്ന് 113 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 80 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 14075 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 43
• പി വി എസ് – 42
• ജി എച്ച് മൂവാറ്റുപുഴ- 31
• ഡി എച്ച് ആലുവ- 18
• പള്ളുരുത്തി താലൂക്ക്
ആശുപത്രി – 44
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി-30
• സഞ്ജീവനി – 52
• സിയാൽ- 114
• സ്വകാര്യ ആശുപത്രികൾ – 806
• എഫ് എൽ റ്റി സികൾ – 130
• എസ് എൽ റ്റി സി കൾ-
213
• വീടുകൾ- 12552

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 15856 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 12985 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 531 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 331 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

മെഡിക്കല്‍ ഓക്‌സിജന്‍ വിതരണം ആരംഭിച്ചു

ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ക്കുള്ള മെഡിക്കല്‍ ഓക്‌സിജന്‍ വിതരണം ബിപിസിഎല്ലില്‍ നിന്നാരംഭിച്ചു. കൊച്ചി റിഫൈനറിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് മെഡിക്കല്‍ ഓക്‌സിജന്‍ വഹിച്ചുള്ള ആദ്യ പാഴ്‌സല്‍ ട്രക്ക് ഫഌഗ് ഓഫ് ചെയ്തു. കോവിഡ് അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ ഓക്‌സിജന്‍ ലഭ്യതയില്‍ കുറവ് വരാതിരിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് മെഡിക്കല്‍ ഓക്‌സിജന്‍ വിതരണം ആരംഭിച്ചത്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ ഓക്‌സിജന്‍ സംഭരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ നിര്‍ദേശിച്ചിരുന്നു. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ക്കായി 1.5 ടണ്‍ ഓക്‌സിജനാണ് ദിനംപ്രതി വിതരണം ചെയ്യുക.

2.5 ടണ്‍ വരെ പ്രതിദിനം വിതരണം ചെയ്യാന്‍ കമ്പനിക്ക് കഴിയും. എയര്‍ പ്രൊഡക്ട്‌സുമായി സഹകരിച്ചാണ് മെഡിക്കല്‍ ഓക്‌സിജന്‍ വിതരണം ചെയ്യുന്നത്. പിവിഎസ്, സിയാല്‍ സിഎഫ്എല്‍ടിസി, മെഡിക്കല്‍ കോളേജ്, ജനറല്‍ ആശുപത്രി, ആലുവ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലേക്കാണ് ഓക്‌സിജന്‍ വിതരണം ചെയ്യുന്നത്.

കഴിഞ്ഞ വര്‍ഷം കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ 46 ടണ്‍ മെഡിക്കല്‍ ഓക്‌സിജനാണ് കമ്പനി വിതരണം ചെയ്തത്. നിലവില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക വിതരണം ചെയ്യുന്നതിനായി 20 ടണ്‍ ഓക്‌സിജനാണ് കമ്പനിയുടെ ശേഖരത്തിലുള്ളത്. സൗജന്യമായാണ് ഓക്‌സിജന്‍ വിതരണം ചെയ്യുന്നത്.

കൊച്ചി റിഫൈനറി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സഞ്ജയ് ഖന്ന, ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവ്‌സ് ഡോ.ആര്‍. വേണുഗോപാല്‍, ഫാക്ടറീസ് ആന്‍ഡ് ബോയ്‌ലേഴ്‌സ് ജോയിന്റ് ഡയറക്ടര്‍ സൂരജ് കൃഷ്ണന്‍, എയര്‍ പ്രൊഡക്ട്‌സ് ഫാക്ടറി മാനേജര്‍ ജയ്ശങ്കര്‍ കൃഷ്ണന്‍, ഐഎംഎ പ്രസിഡന്റ് ഡോ. രവി, മുന്‍ ഡിഎംഒ ഡോ. ജുനൈദ് റഹ്മാന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week