24.9 C
Kottayam
Friday, June 5, 2026

കൊവിഡ് വ്യാപനം: കേരളത്തിന് ആശ്വസിയ്ക്കാം,രോഗികളുടെ എണ്ണം കുറയുന്നതായാ കേന്ദ്രം

Must read

ന്യൂഡൽഹി: കേരളത്തിൽ പ്രതിദിനരോഗികളുടെ എണ്ണം ആയിരത്തിലേറെയാണെങ്കിലും തുടർച്ചയായി രോഗികളുടെ എണ്ണം കുറയുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ. രാജ്യത്തെ മൊത്തം കോവിഡ് കേസുകളിൽ 62 ശതമാനവും മഹാരാഷ്ട്രയിലാണ്. കേരളത്തിൽ 8.83 ശതമാനവും പഞ്ചാബിൽ 5.36 ശതമാനവുമാണെന്നും ആരോഗ്യമന്ത്രാലയം വെളിപ്പെടുത്തി.

കേരളത്തിൽ എറണാകുളം (2673), പത്തനംതിട്ട (2482), കണ്ണൂർ (2263), പാലക്കാട് (2147), തൃശ്ശൂർ (2065) എന്നിവയാണ് ഏറ്റവും കൂടുതൽ രോഗികളുള്ള ജില്ലകൾ. മഹാരാഷ്ട്രയിൽ പുണെ (37,384), നാഗ്പുർ (25861), മുംബൈ (18850), താനെ (16735), നാസിക് (11867) എന്നിവയാണ് കൂടുതൽ രോഗബാധിതരുള്ള ജില്ലകൾ. ജലന്ധർ (2131), സാസ് നഗർ (1868), പട്യാല (1685), ലുധിയാന (1643)സ ഹോശിയാർപുർ (1572) എന്നിവയാണ് പഞ്ചാബിലെ ജില്ലകൾ. കോവിഡ് കൂടുന്ന സംസ്ഥാനങ്ങളിൽ മധ്യപ്രദേശ്, ഗുജറാത്ത് തമിഴ്നാട്, കർണാടക, ഹരിയാണ എന്നിവയ്ക്കുപുറമെ ഡൽഹിയെയും ആരോഗ്യമന്ത്രാലയം ഉൾപ്പെടുത്തി.

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ശനിയാഴ്ച ഈ വർഷം ഇതാദ്യമായി 40,000 കടന്നു. 24 മണിക്കൂറിനിടെ 40,953 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രാജ്യവ്യാപകമായി കോവിഡ് കേസുകൾ 1.15 കോടിയായി ഉയർന്നു. മൂന്നുദിവസത്തിനുള്ളിൽ ഒരു ലക്ഷത്തിലേറെ കേസുകൾ റിപ്പോർട്ടുചെയ്തു. പുതുതായി 188 പേർകൂടി മരിച്ചതോടെ കോവിഡ് മരണസംഖ്യ 1.59 ലക്ഷമായി ഉയർന്നു.

കോവിഡ് മരണങ്ങളിൽ 81.38 ശതമാനവും അഞ്ചുസംസ്ഥാനങ്ങളിലായിട്ടാണ്. ഇതിൽ മഹാരാഷ്ട്രയിൽ 70, പഞ്ചാബ് 38, കേരളം 17 എന്നിങ്ങനെയാണ് കോവിഡ് മരണങ്ങൾ. അതേസമയം അസം, ഉത്തരാഖണ്ഡ്, ഒഡിഷ, പുതുച്ചേരി, ലക്ഷദ്വീപ്, സിക്കിം, ലഡാക്ക്, മണിപ്പുർ, ദാദ്ര-നാഗർഹവേലി, ദാമൻ ദിയു, മേഘാലയ, മിസോറം, നാഗാലാൻഡ്, ത്രിപുര, അന്തമാൻ നിക്കോബാർ, അരുണാചൽപ്രദേശ് എന്നിവിടങ്ങളിൽ ഒറ്റമരണവും റിപ്പോർട്ടുചെയ്തിട്ടില്ല.

- Advertisement -

കേരളമുൾപ്പെടെ എട്ടുസംസ്ഥാനങ്ങളിൽ 60 തികഞ്ഞവർക്കുള്ള കോവിഡ് വാക്സിൻ 60 ശതമാനവും നൽകിക്കഴിഞ്ഞു. കർണാടകം, ഒഡിഷ, ബിഹാർ, മധ്യപ്രദേശ്, പശ്ചിമബംഗാൾ, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവയാണ് മറ്റുസംസ്ഥാനങ്ങൾ.

- Advertisement -

രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടുമുയർന്ന പശ്ചാത്തലത്തിൽ മാസ്ക് ധരിക്കുന്നതടക്കമുള്ള സുരക്ഷാമാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് കത്തയച്ചു. ഹോളി, വിഷു തുടങ്ങിയ ഉത്സവങ്ങൾ വരാനിരിക്കെ കർശന നടപടികളെടുക്കണമെന്നാവശ്യപ്പെട്ടാണ് കേന്ദ്ര ആഭ്യന്തരസെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും കത്തയച്ചത്. മാസ്ക്, സാമൂഹികഅകലം പാലിക്കൽ, കൈകളുടെ ശുചിത്വം തുടങ്ങിയ കോവിഡ് സുരക്ഷാമാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച പാടില്ലെന്നും കേന്ദ്രം കത്തിൽ നിർദേശിച്ചു.

കോവിഡ് വ്യാപനം വീണ്ടും അധികരിച്ച പശ്ചാത്തലത്തിൽ ശക്തമായ നടപടിയുമായി മുംബൈ കോര്‍പ്പറേഷന്‍രംഗത്ത് എത്തിയിരിക്കുന്നു. നഗരത്തിലെ തിരക്ക് കൂടിയ ഇടങ്ങളില്‍ നിന്ന് പ്രത്യേക മാനദണ്ഡങ്ങളില്ലാതെ ആളുകളെ തെരഞ്ഞെടുത്ത് കോവിഡ് ടെസ്റ്റ് നടത്താനാണ് മുംബൈ കോര്‍പ്പറേഷന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.

മാളുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് ഡിപ്പോകള്‍, ഗല്ലികള്‍, മാര്‍ക്കറ്റുകള്‍, ടൂറിസ്റ്റ് സ്ഥലങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങി ആളുകള്‍ കൂടാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പൗരന്മാരുടെ സമ്മതമില്ലാതെ ആന്റിജന്‍ പരിശോധന നടത്തുന്നതാണ്.

- Advertisement -

ആരെങ്കിലും ടെസ്റ്റിന് വിസമ്മതിക്കുകയാണെങ്കില്‍, അവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരം കേസെടുക്കുമെന്നും ബിഎംസി മുന്നറിയിപ്പ് നൽകിയിരിക്കുന്നു .

അതിനിടെ കോവിഡ് വാക്‌സിൻ 8 മുതൽ 10 മാസങ്ങൾ വരെ സംരക്ഷണം നൽകുമെന്ന് എയിംസ് ഡയറക്ടർ റൺദീപ് ഗുലേറിയ അറിയിച്ചു. വാക്‌സിനുകൾ വൈറസിനെതിരെ മികച്ച രീതിയിൽ സംരക്ഷണം നൽകും. ഇതുവരെ ഇന്ത്യൻ നിർമ്മിത വാക്‌സിനുകൾക്ക് ഗുരുതരമായ പാർശ്വഫലങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്ത് വീണ്ടും കൊറോണ വ്യാപനം ഉണ്ടാകുന്നുണ്ടെന്ന് റൺദീപ് ഗുലേറിയ ചൂണ്ടിക്കാട്ടി. കൊറോണ അവസാനിച്ചെന്ന് കരുതി ജനങ്ങൾ ആവശ്യത്തിന് മുൻകരുതലുകൾ സ്വീകരിക്കാത്തതാണ് ഇതിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. രോഗവ്യാപനത്തിന് കാരണങ്ങൾ നിരവധിയാണെങ്കിലും ജനങ്ങളുടെ ശ്രദ്ധക്കുറവാണ് പ്രധാന കാരണമെന്നും എല്ലാവരും കുറച്ചുകാലം കൂടി അനാവശ്യമായ യാത്രകൾ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

p>കൊറോണ വൈറസ് രോഗ വ്യാപനം കണത്തിലെടുത്ത് തമിഴ്‌നാട്ടില്‍ സ്‌കൂളുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചു. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ വിദ്യാലയങ്ങള്‍ അടച്ചിടാനാണ് ഉത്തരവ് നൽകിയിരിക്കുന്നത്. 9, 10, 11 ക്ലാസ്സുകളിലെ പഠനമാണ് സംസ്ഥാനത്ത് നടക്കുന്നത്.

എന്നാൽ അതേസമയം ഓണ്‍ലൈന്‍ പഠനം തുടര്‍ന്നും നടക്കുമെന്ന് സംസ്ഥാന റവന്യൂ- ദുരന്ത നിവാരണ വകുപ്പ് അറിയിക്കുകയുണ്ടായി. ഹോസ്റ്റലുകളും അടച്ചിടാന്‍ നിര്‍ദേശം നൽകിയിരിക്കുന്നു.

തമിഴ്‌നാട് സ്റ്റേറ്റ് ബോര്‍ഡിന്റേതല്ലാത്ത, പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടക്കും. ഈ പരീക്ഷകള്‍ക്കായുള്ള സ്‌പെഷല്‍ ക്ലാസ്സുകള്‍, ഈ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹോസ്റ്റല്‍ എന്നിവയും തുടരാന്‍ അനുവദിക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിക്കുകയുണ്ടായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

Popular this week