24.6 C
Kottayam
Friday, June 5, 2026

മുംബൈ വീണ്ടും കൊവിഡ് ആശങ്കയിൽ,പ്രതിദിന വര്‍ധനവില്‍ റെക്കോര്‍ഡ്,102 കേസുകള്‍

Must read

മുംബൈ: കൊവിഡ് കേസുകള്‍ ഒരിടവേളയ്ക്ക് ശേഷം മുംബൈയില്‍ വര്‍ധിക്കുന്നു. പ്രതിദിന വര്‍ധനവില്‍ വന്‍ റെക്കോര്‍ഡാണ് നഗരത്തിലുണ്ടായിരിക്കുന്നത്. ചൊവ്വാഴ്ച്ച 102 കൊവിഡ് കേസുകളാണ് മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫെബ്രുവരി 27ന് ശേഷം ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണിത്. 10,59433 കേസുകളാണ് ഇതുവരെ മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 19562 മരണങ്ങളാണ് മുംബൈയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കൊവിഡ് കേസുകള്‍ മുംബൈയില്‍ ഇരട്ടിയായിരിക്കുകയാണ്. അതാണ് ബിഎംസിക്ക് വലിയ ആശങ്കയായി മാറിയിരിക്കുന്നത്.

ഞായറാഴ്ച്ച മുംബൈയില്‍ 45 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഈ വര്‍ഷം ഫെബ്രുവരി 27ന് 103 കേസുകളാണ് മുംബൈയില്‍ രേഖപ്പെടുത്തിയത്. അതിന് ശേഷം കൊവിഡ് കേസുകള്‍ രണ്ടക്ക നമ്പറിലേക്ക് താഴ്ന്നിരുന്നു. ഇതിനിടയില്‍ മാര്‍ച്ച് രണ്ടിന് മാത്രമാണ് നൂറ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായുള്ള വര്‍ധന ശരിക്കും ആശങ്കപ്പെടുത്തുന്നതാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.010 ശതമാനത്തിന് മുകളിലേക്കാണ് വര്‍ധിച്ചത്. വലിയ ഇടവേളയ്ക്ക് ശേഷമാണ് ഇത്തരത്തില്‍ വലിയ തോതില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത്.

തിങ്കളാഴ്ച്ച 0.014 ശതമാനത്തില്‍ നിന്ന്് 0.008 ശതമാനത്തിലേക്കാണ് കൊവിഡ് കേസുകള്‍ വര്‍ധിച്ചത്. ബിഎംസിയാണ് ഇക്കാര്യം അറിയിച്ചത്. മുംബൈയില്‍ ഇപ്പോള്‍ 549 ആക്ടീവ് കേസുകളാണ് ഉള്ളത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 57 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ആക്ടീവ് കേസുകള്‍ ഉയര്‍ന്നത്. 24 മണിക്കൂറിനിടെ 7240 കൊവിഡ് ടെസ്റ്റുകളാണ് നടത്തിയത്. അതേസമയം 102 പുതിയ കേസുകളില്‍ 99 രോഗികളും യാതൊരു രോഗലക്ഷണവും പ്രകടിപ്പിക്കാത്തവരാണ്. ബാക്കി മൂന്ന് പേര്‍ മാത്രമാണ് ആശുപത്രിയില്‍ അഡ്മിറ്റായത്. എന്നാല്‍ ആര്‍ക്കും ഓക്‌സിജന്‍ സേവനം ആവശ്യമായി വന്നില്ല.

രോഗലക്ഷണങ്ങള്‍ അത്ര ഗൗരവമായി ഇല്ലാത്തതിനാല്‍ മുംബൈയില്‍ തല്‍ക്കാലം ആശങ്കയ്ക്ക് വകയില്ല. മുംബൈയിലെ രോഗമുക്തി നിരക്ക് 98 ശതമാനമാണ്. ചികിത്സയ്ക്ക് ശേഷം 85 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 10,39322 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. നഗരത്തിലെ 26044 ആശുപത്രി കിടക്കകളില്‍ 19 എണ്ണം മാത്രമാണ് രോഗികളെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. മുംബൈ നഗരത്തിലെ ഒരു കെട്ടിടവും കൊവിഡിനെ തുടര്‍ന്ന് സീല്‍ ചെയ്തിട്ടില്ല. കണ്ടെയിന്‍മെന്റ് സോണുകള്‍ ദീര്‍ഘകാലമായി നഗരത്തില്‍ ഇല്ല. മൂന്നാം തരംഗത്തിന്റെ സമയത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ മുംബൈയിലായിരുന്നു. 20971 രോഗികളാണ് മുംബൈയില്‍റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് ഭീഷണി അവസാനിച്ചിട്ടില്ലെന്നും എല്ലാവരോടും മാസ്‌കും സാമൂഹ്യ അകലം പാലിക്കാനും നേരത്തെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week