തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ കോവിഡ്. എംഎൽഎ ഐ.ബി സതീഷിനും നെയ്യാറ്റിൻകര നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ.ഷിബുവിനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഐ.ബി.സതീഷ് കഴിഞ്ഞ ദിവസവും കെ.കെ.ഷിബു ആദ്യ ദിവസവും സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.
കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ജില്ലയിൽ പൊതുയോഗങ്ങളും ഒത്തുചേരലുകളും കലക്ടർ നിരോധിച്ചെങ്കിലും സമ്മേളന പരിപാടികൾ തുടരുകയാണ്. അതിനിടെ, സമ്മേളനത്തിൽ പങ്കെടുത്തവർക്കെതിരെ കേസെടുക്കണമെന്നും യോഗ സ്ഥലം അടച്ചുപൂട്ടി എല്ലാവരോടും ക്വാറന്റീനിൽ പോകാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ട് ഡിസിസി വൈസ് പ്രസിഡന്റ് എം.മുനീർ കലക്ടർക്ക് പരാതി നൽകി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News