24.4 C
Kottayam
Sunday, September 29, 2024

കൊവിഡ് 19 ആന്റിബോഡി: പരിശോധയും കൃത്യതയും,വിശദാംശങ്ങള്‍ ഇങ്ങനെ

Must read

കൊച്ചി: ഒന്നും രണ്ടും മൂന്നും തരംഗം കഴിഞ്ഞ് മൂന്നിലേക്ക് നീങ്ങുമ്പോള്‍ കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ ഉയര്‍ന്നു കേള്‍ക്കുന്ന പേരുകളില്‍ ഒന്നാണ് ആന്റിബോഡി പരിശോധന.എന്നാല്‍ എന്താണ് ആന്റിബോഡി, ശരീരത്തില്‍ ഇത് എങ്ങനെ ഉത്പ്പാദിപ്പിക്കപ്പെടുന്നുണ്ട്, ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ നമ്മള്‍ അറിഞ്ഞിരിക്കേണ്ടതാണ്. കോവിഡ് -19 വാക്സിന്‍ എടുക്കുമ്പോള്‍ ശരീരത്തില്‍ ആന്റിബോഡികള്‍ ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ കൊവിഡിനെ പ്രതിരോധിക്കാന്‍ തക്ക ആന്റിബോഡികള്‍ ശരീരത്തില്‍ ഉണ്ടോ? ഇതിനെ എത്രത്തോളം കൃത്യയതയുണ്ട് എന്ന് അറിഞ്ഞിരിക്കാം. ഇത്തരം കാര്യങ്ങള്‍ പലരുടേയും മുന്നിലുള്ള ചോദ്യങ്ങളാണ്.

ലോകം പഴയ പോലെ ആവുമ്പോഴേക്കും എല്ലാം പഴയപോലെ ആവുന്നു എന്നുള്ളത് പ്രതീക്ഷ നല്‍കുന്നതാണ്. കൊവിഡ് ആന്റിബോഡി പരിശോധനകളെക്കുറിച്ച് പലര്‍ക്കും അറിയില്ല. എന്നിരുന്നാലും, അത്തരം പരിശോധനകളുടെ ഫലപ്രാപ്തിയെക്കുറിച്ചും കൊറോണ വൈറസ് അണുബാധയ്ക്കുള്ള ഒരാളുടെ പ്രതിരോധശേഷിയെക്കുറിച്ചും ധാരാളം ചര്‍ച്ചകള്‍ നടക്കുമ്പോള്‍, ഈ പരിശോധനകള്‍ എന്താണെന്നും അവ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും നമുക്ക് നോക്കാവുന്നതാണ്. എന്താണ് ആന്റിബോഡി പരിശോധനയുടെ പ്രാധാന്യം എന്ന് നമുക്ക് നോക്കാവുന്നതാണ്.

ആന്റിബോഡികള്‍ എന്തൊക്കെയാണ്? SARS-CoV-2 പോലുള്ള ഒരു പ്രത്യേക വൈറസിനെതിരെ പോരാടുന്നതിന് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി സൃഷ്ടിച്ച പ്രോട്ടീനുകളാണ് ആന്റിബോഡികള്‍. ഒരു വൈറസിനെ പ്രതിരോധിക്കുന്ന ആന്റിബോഡികള്‍ പലപ്പോഴും മറ്റ് രോഗങ്ങള്‍ക്കെതിരെ ആന്റിബോഡികള്‍ ആയി പ്രവര്‍ത്തിക്കുകയില്ല. ഉദാഹരണം പറഞ്ഞാല്‍ നിങ്ങള്‍ക്ക് അഞ്ചാംപനി ഉണ്ടായിരുന്നെങ്കില്‍, നിങ്ങളുടെ ശരീരത്തില്‍ മീസില്‍സ് വൈറസിന് ആന്റിബോഡികളുണ്ട്, പക്ഷേ മീസില്‍സ് ആന്റിബോഡികള്‍ ഒരു കൊറോണ വൈസിനെ പ്രതിരോധിക്കുന്നില്ല എന്നുള്ളതാണ് തെളിയ്ക്കപ്പെട്ടിരിയ്ക്കുന്നത്.

ആന്റിബോഡി പരിശോധന എങ്ങനെ? അണുബാധയ്ക്ക് ശേഷം ഉല്‍പാദിപ്പിക്കപ്പെടുന്നത് പ്രധാനമായും അഞ്ച് ആന്റിബോഡികളാണ്. ഇവയില്‍ പരിശോധനക്കായി തിരഞ്ഞെടുക്കുന്ന പ്രധാനപ്പെട്ട മൂന്നെണ്ണം ഇമ്യൂണോഗ്ലോബുലിന്‍സ് എ (ഐജിഎ), എം (ഐജിഎം), (ഐജിജി) ഇവയാണ്. ഇവയില്‍ വെളുത്ത രക്താണുക്കള്‍ പ്രത്യേകിച്ചും ബി ലിംഫോസൈറ്റുകള്‍ – ഒരു ഫോറിന്‍ ആന്റിജനുമായി ചേര്‍ന്നാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. അതിന് ശേഷം ആദ്യം IgM ആന്റിബോഡികള്‍ ഉല്‍പാദിപ്പിക്കുന്നു. IgG ആന്റിബോഡികള്‍ രക്തത്തില്‍ കാണപ്പെടുന്ന ഏറ്റവും സാധാരണമായ തരം ആണ്, കൂടാതെ ബാക്ടീരിയകള്‍ക്കോ വൈറസുകള്‍ക്കോ എതിരെ പ്രതിരോധശേഷി നല്‍കുന്നതില്‍ ഏറ്റവും വലിയ പങ്കുണ്ട്, അതേസമയം IgA ആന്റിബോഡികള്‍ ഉമിനീര്‍ പോലുള്ള സ്രവങ്ങളില്‍ ആണ് കാണപ്പെടുന്നത്.

ആന്റിബോഡി പരിശോധന എങ്ങനെ? സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പറയുന്നത് അനുസരിച്ച്, SARS-CoV-2 ആന്റിജനുകള്‍ക്കായുള്ള IgM, IgG ആന്റിബോഡികള്‍ സാധാരണയായി അണുബാധയ്ക്ക് ശേഷം രണ്ടോ മൂന്നോ ആഴ്ചകള്‍ക്കിടയില്‍ ഉത്പാദിപ്പിക്കപ്പെടുന്നു, എന്നാല്‍ ഇവ രക്തത്തില്‍ എത്രത്തോളം നിലനില്‍ക്കുന്നുവെന്നതിനെക്കുറിച്ച് ഇതുവരെ കൃത്യമായ വിവരം അറിവായിട്ടില്ല

ആന്റിബോഡി പരിശോധന എങ്ങനെ? മുമ്പത്തെ അണുബാധയില്‍ നിന്ന് ഒരാള്‍ക്ക് ആന്റിബോഡികള്‍ ഉണ്ടെന്ന് ഒരു പോസിറ്റീവ് ആന്റിബോഡി പരിശോധനയിലൂടെ മനസ്സിലാവുന്നു. കോവിഡ് -19 ന്റെ ലക്ഷണങ്ങള്‍ ഒരിക്കലും ഉണ്ടായിട്ടില്ലെങ്കില്‍ പോലും ആന്റിബോഡികള്‍ പോസിറ്റീവ് ആവുന്നതിനുള്ള സാധ്യതയുണ്ട്. ഒരാള്‍ക്ക് അസിംപ്റ്റോമാറ്റിക് അണുബാധയുണ്ടാകുമ്പോള്‍ ആണ് ഇത്തരത്തില്‍ ആന്റിബോഡികള്‍ പോസിറ്റീവ് ആയി കാണുന്നത്. ഇത് കൂടാതെ നിര്‍ദ്ദിഷ്ട ആന്റിബോഡികള്‍ ഇല്ലാത്തപ്പോള്‍ ചിലപ്പോള്‍ ഒരു വ്യക്തിക്ക് SARS-CoV-2 അഥവാ കൊവിഡ് ബാധക്കുള്ള സാധ്യതയുണ്ടാവുന്നുണ്ട്

ഒരു തവണ രോഗം വന്ന് പിന്നീട് നെഗറ്റീവ് ആയാല്‍ അതിന് അര്‍ത്ഥമാക്കുന്നത് ശരീരത്തിന് ആന്റിബോഡികള്‍ ഉത്പാദിപ്പിക്കുന്നതിന് ശരീരം തയ്യാറായി എന്നാണ്. എന്നാല്‍ നെഗറ്റീവ് പരിശോധന നേരത്തെയെങ്കില്‍ പലപ്പോഴും ശരീരത്തില്‍ ആന്റിബോഡികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത കുറവായിരിക്കും. രോഗശേഷം ആന്റിബോഡികള്‍ നിര്‍മ്മിക്കാന്‍ നിങ്ങളുടെ ശരീരത്തിന് അണുബാധയ്ക്ക് ശേഷം ഒന്ന് മുതല്‍ മൂന്ന് ആഴ്ച വരെ എടുക്കും

എത്ര തരം ആന്റിബോഡി പരിശോധനകള്‍ ഉണ്ട്, അവ എത്രത്തോളം കൃത്യമാണ് എന്നതിനെക്കുറിച്ച് നമ്മള്‍ അറിഞ്ഞിരിക്കേണ്ടതാണ്. ഒരു മനുഷ്യ ശരീരത്തില്‍ വൈറസിനെതിരെ ആന്റിബോഡികള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടോ എന്ന് അറിയുന്നതിന് രണ്ട് തരം പരിശോധനകളാണ് ഉള്ളത്. ഇതില്‍ ആദ്യത്തേത് ലബോറട്ടറി പരിശോധനയാണ്. രോഗിയില്‍ നിന്ന് ഒരു രക്ത സാമ്പിള്‍ എടുത്ത് ലാബില്‍ അയച്ച് പരിശോധന നടത്തുന്നു. അല്ലെങ്കില്‍ ഫിംഗര്‍-പ്രിക് രക്തം ഉപയോഗിക്കുന്നതും വീട്ടില്‍ തന്നെ എടുക്കുന്നതുമായ ഓഫ് കെയര്‍ ടെസ്റ്റ്.

ഒരു നല്ല ആന്റിബോഡി ഫലം അര്‍ത്ഥമാക്കുന്നത് ഒരാള്‍ വൈറസില്‍ നിന്ന് രക്ഷനേടുന്നുണ്ടോ ഇല്ലയോ എന്നുള്ളതാണ്. ചില രോഗങ്ങളില്‍, ആന്റിബോഡികളുടെ സാന്നിധ്യം അര്‍ത്ഥമാക്കുന്നത് നിങ്ങള്‍ രോഗപ്രതിരോധ ശേഷിയുള്ളവരാണ് അല്ലെങ്കില്‍ ഭാവിയില്‍ നിങ്ങളില്‍ ഉണ്ടാവാന്‍ ഇടയുള്ള അണുബാധയില്‍ നിന്ന് നിങ്ങള്‍ സംരക്ഷിക്കപ്പെടുന്നു എന്നാണ്. നിങ്ങളുടെ ശരീരം ആ വൈറസിനെ തിരിച്ചറിയാന്‍ പഠിക്കുകയും അതിനെതിരെ പോരാടുന്നതിന് ആന്റിബോഡികള്‍ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്.

എന്നാല്‍ വര്‍ഷങ്ങള്‍ കഴിയുന്തോറും ചിലരില്‍ പ്രതിരോധശേഷി കാലക്രമേണ കുറയുന്നതിനുള്ള സാധ്യതയുണ്ട്. കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന തരത്തിലുള്ള ചില ആന്റിബോഡികള്‍ ഉള്ളത് കോവിഡ് -19 ന്റെ കൂടുതല്‍ ഗുരുതരമായ കേസില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുമെന്ന് ഗവേഷകര്‍ പ്രതീക്ഷിക്കുന്നു. ആന്റിബോഡികളുള്ളതും രോഗപ്രതിരോധശേഷിയുള്ളതും പരിരക്ഷിക്കുന്നതും തമ്മിലുള്ള ബന്ധം വ്യക്തമാക്കാന്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്

കൊവിഡ് പരിശോധന ആന്റിബോഡി പരിശോധന പോലെ തന്നെയാണ് കൊവിഡ് പരിശോധന നടത്തുന്നതിന്റെ പ്രാധാന്യവും. പലരും ലക്ഷണങ്ങള്‍ ഒന്നും ഇല്ല എന്ന് കരുതി രോഗത്തെ പ്രതിരോധിക്കുന്നതിന് നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങള്‍ക്ക് കോവിഡ് -19 ഉണ്ടോ ഇല്ലയോ എന്ന് നിര്‍ണ്ണയിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം പരിശോധനയാണ്. നിങ്ങളുടെ ആന്റിബോഡി പരിശോധന പോസിറ്റീവ് അല്ലെങ്കില്‍ നെഗറ്റീവ് ആണെങ്കിലും, നിങ്ങള്‍ക്ക് എന്തെങ്കിലും ലക്ഷണങ്ങളുണ്ടോ എന്നത് നോക്കാതെ നിങ്ങള്‍ക്ക് കൊവിഡ് 19 പരിശോധന നടത്താവുന്നതാണ്. കാരണം നമുക്ക് രോഗം വന്നാലും രോഗം മറ്റുള്ളവര്‍ക്ക് പകരാതെ നോക്കേണ്ടത് നമ്മളോരോരുത്തരുടേയും ഉത്തരവാദിത്വമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week