KeralaNews

2020ല്‍ എന്തോ ദുരന്തം ഉണ്ടാകുമെന്ന് 2002 ല്‍ തന്നെ പ്രവചിച്ചിരുന്നതായി അമൃതാനന്ദമയീ. അന്നു മുതല്‍ പ്രത്യേക ധ്യാനവും ആരംഭിച്ചിരുന്നുവെന്നും അമൃതാനന്ദമയിയുടെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം:2020ല്‍ എന്തോ ദുരന്തം ഉണ്ടാകുമെന്ന് 2002 ല്‍ തന്നെ പ്രവചിച്ചിരുന്നതായി അമൃതാനന്ദമയീ. അന്നു മുതല്‍ പ്രത്യേക ധ്യാനവും ആരംഭിച്ചിരുന്നുവെന്നും കൊവിഡ് 19നെ കുറിച്ചുള്ള ഫേസ്ബുക്ക് സന്ദേശത്തില്‍ അമൃതാനന്ദമയീ വ്യക്തമാക്കി. 2002ല്‍ കൊവിഡ് പോലെയുള്ള മഹാമാരികളോ പ്രകൃതി ദുരന്തങ്ങളോ ലോകത്ത് സംഭവിക്കുമെന്ന് അമൃതാനന്ദമയീ മുന്നറിയിപ്പ് നല്‍കിയിരുന്നതായും കുറിപ്പില്‍ പറയുന്നു.

അന്ന് മുതല്‍ ‘ഓം ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്ന മന്ത്രം എല്ലാ ദിവസവും ജപിക്കാന്‍ തുടങ്ങിയിരുന്നു. 2020ല്‍ എന്തോ ഒരു ദുരന്തം സംഭവിക്കുമെന്ന് മനസിലാക്കിയതോടെ പ്രത്യേക ധ്യാനം ലോക സമാധാനത്തിനായി ആരംഭിച്ചിരുന്നതായും കുറിപ്പില്‍ പറയുന്നു. കൊവിഡ് 19 മൂലമുണ്ടായ അവസ്ഥകളെ അതിജീവിക്കുന്നതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ശക്തമായി പ്രാര്‍ത്ഥിക്കുകയും വേണമെന്നും കുറിപ്പില്‍ പറയുന്നു.

മാത്രവുമല്ല ആശ്രമത്തിന് കേന്ദ്ര, സംസ്ഥാന ആരോഗ്യ വകുപ്പുകളുടെ നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നു. അത് കൊണ്ട് പ്രതിരോധ നടപടികള്‍ പിന്തുടരേണ്ടതുണ്ട്. എല്ലാവരും ഈ അവസ്ഥയുടെ വ്യാപ്തി ഉള്‍ക്കൊണ്ട് സഹകരിക്കണം. നമ്മുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ചെറിയ പിഴവ് പോലും വലിയ ദുരന്തങ്ങള്‍ക്ക് കാരണമാകാം. മരണത്തെ പോലും അമൃതാനന്ദമയീക്ക് ഭയമില്ല. അവസാനം ശ്വാസം വരെ ജനങ്ങള്‍ക്ക് ആശ്വാസം പകരുക എന്നതാണ് തന്റെ ആഗ്രഹമെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button