InternationalNews

കുവൈത്തില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം നൂറായി,കര്‍ശന നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍

കുവൈറ്റ് സിറ്റി : കനത്ത ജാഗ്രതക്കിടയിലും, കുവൈറ്റില്‍ 24 മണിക്കൂറിനിടെ ഇരുപത് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരണം. ഇതോടെ വൈറസ് ബാധിച്ചവരുടെ എണ്ണം നൂറായി. ഇതില്‍ നാല് പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. അഞ്ച് പേര്‍ രോഗമുക്തരായെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതിനിടെ ഇന്ന് മുതല്‍ ജുമാ നമസ്‌കാരവും പ്രഭാഷണവും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഔക്കാഫ് മന്ത്രാലയം നിര്‍ദ്ദേശിച്ചു. ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ബസ് സര്‍വ്വീസ് ഉള്‍പ്പെടെ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടതിന് പിന്നാലെയാണ് പള്ളികളിലെ നമസ്‌ക്കാരങ്ങള്‍ നിര്‍ത്തി വയ്ക്കാനും തീരുമാനിച്ചത്. വിശ്വാസികള്‍ ജുമ നമസ്‌കാരത്തിനു പകരമായി ദുഹര്‍ നമസ്‌കാരം സ്വന്തം വീടുകളില്‍ നടത്തുവാനും നിര്‍ദേശമുണ്ട്. സുരക്ഷ മുന്‍നിര്‍ത്തി സ്വദേശികളും വിദേശികളും അനാവശ്യമായി വീടിന് പുറത്തിറങ്ങരുതെന്ന് ആരോഗ്യ മന്ത്രി ഡോ. ബേസില്‍ അല്‍ സബ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button