എല്ലാം പെട്ടന്നായിരുന്നു, എന്നിലെ സ്ത്രീ പൂര്‍ണമായതുപോലെ; ചിത്രം പങ്കിട്ട് രഞ്ജു രഞ്ജിമാര്‍
കൊച്ചി:സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ്‌ജെന്റര്‍ ആക്ടിവിസ്റ്റുമായ രഞ്ജു രഞ്ജിമാര്‍ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം ശ്രദ്ധ നേടുന്നു
നിറവയറില്‍ നില്‍ക്കുന്ന ചിത്രമാണ് രഞ്ജു പോസ്റ്റ് ചെയ്തിരിക്കുന്നത്. ബേബി ഷവറിന്റെത് എന്ന് തോന്നിക്കുന്ന ചിത്രമാണിത്. പിങ്ക് നിറത്തിലുള്ള ഗൗണിലാണ് രഞ്ജു ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
‘എല്ലാം പെട്ടന്നായിരുന്നു, ഉത്തരവാദി? ഇതൊരു ട്രെന്‍ഡ് ആണെങ്കിലും എനിക്കിഷ്ടമായി, എന്നിലെ സ്ത്രീ പൂര്‍ണമായതുപോലെ’ എന്ന ക്യാപ്ഷനോടെയാണ് നിറവയറില്‍ കൈ വച്ചു നില്‍ക്കുന്ന ചിത്രം രഞ്ജു രഞ്ജിമാര്‍ പങ്കുവച്ചത്. ചിത്രം ഏവരെയും അത്ഭുതപ്പെടുത്തി.
പുത്തന്‍ ആപ്പായ ഫോട്ടോലാബ് വഴി എഡിറ്റ് ചെയ്ത ചിത്രമാണിത്. നിറവയറിലുള്ള ചിത്രത്തിന് പിന്നാലെ ഫോട്ടോലാബില്‍ എഡിറ്റ് ചെയ്ത മറ്റു ചിത്രങ്ങളും രഞ്ജു പങ്കുവച്ചിട്ടുണ്ട്. അമ്മയാകാനുള്ള ആഗ്രഹമാണ് രഞ്ജു ചിത്രത്തിലൂടെ പങ്കുവച്ചത്. രഞ്ജുവിന്റെ ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റുമായെത്തുന്നത്.