ന്യൂഡല്‍ഹി: കൊറോണ വൈറസ് സ്ത്രീകളേക്കാലും അധികം ബാധിക്കുന്നത് പുരുഷന്മാരെയെന്ന് പഠനങ്ങള്‍. വൈറസ് ബാധിക്കാനുള്ള സാധ്യത തുല്യമാണെങ്കിലും, ഇതുവരെ രോഗം ബാധിച്ചതില്‍ ഭൂരിഭാഗവും പുരുഷന്മാരാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. പനി, ചുമ, മണമോ രുചിയോ തിരിച്ചറിയാനാകാത്ത അവസ്ഥ, ഇങ്ങനെ ശരീരത്തില്‍ സംഭവിക്കുന്ന ചില മാറ്റങ്ങളില്‍ നിന്നാണ് അസുഖം തിരിച്ചറിയുന്നത്.
രോഗം ബാധിച്ചവരില്‍ 80 ശതമാനവും നിശബ്ദ വാഹകരാണ്. സ്ത്രീകളിലും അധികം പുരുഷന്മാരാണ് ഈ രോഗത്തിന് പെട്ടന്ന് കീഴടങ്ങുന്നത്. സ്ത്രീകളെ അപേക്ഷിച്ച് ഇവരില്‍ രോഗത്തിന്റെ തീവ്രതയും കൂടുതലായിരിക്കും. ലോകമെമ്പാടുമുള്ള കണക്ക് പരിശോധിച്ചാല്‍ കൊറോണ ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലും പുരുഷന്മാരാണ് കൂടുതല്‍. ജീവശാസ്ത്രപരമായ പ്രത്യേകതകള്‍ മുതല്‍ മോശം ശീലങ്ങള്‍ വരെ ഇതിന് കാരണമായിട്ടുണ്ടാകാമെന്നും പഠനങ്ങള്‍ പറയുന്നു.