EntertainmentHealth
തമന്നയുടെ മാതാപിതാക്കള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
നടി തമന്ന ഭാട്ടിയയുടെ മാതാപിതാക്കള്‍ കൊറോണ വൈറസിന് പോസിറ്റീവ് സ്ഥിരീകരിച്ചു. തമന്ന തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. അച്ഛന്‍ സന്തോഷ് ഭാട്ടിയയും അമ്മ രജനി ഭാട്ടിയയും ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്നും പറഞ്ഞു. അവര്‍ നന്നായി നേരിടുന്നുണ്ടെന്നും അവരുടെ നല്ല ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് ആരാധകരോട് അഭ്യര്‍ത്ഥിച്ചു.
താനടക്കം കുടുംബത്തിലെ ബാക്കി അംഗങ്ങള്‍ വൈറസിന് നെഗറ്റീവ് പരീക്ഷിച്ചതായും തമന്ന കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച എല്ലാ സുരക്ഷാ മുന്‍കരുതലുകളും പാലിക്കുകയാണെന്ന് അവര്‍ പറഞ്ഞു. ബാഹുബലി താരത്തിന്റെ ആരാധകര്‍ ആശങ്ക പ്രകടിപ്പിക്കുകയും അവരുടെ മാതാപിതാക്കള്‍ക്ക് വേഗത്തില്‍ സുഖം പ്രാപിക്കുമെന്നും കമന്റുകളിലൂടെ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News