മലപ്പുറത്ത് ക്വാറന്റൈന്‍ പൂര്‍ത്തിയാകാതെ പുറത്തിറങ്ങിയ യുവാവിന് കൊവിഡ്; ഇരുന്നൂറോളം പേരുമായി സമ്പര്‍ക്കം പുലര്‍ത്തി

മലപ്പുറം: ദുബൈയില്‍ നിന്നെത്തി ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കാതെ വീടുവിട്ടിറിങ്ങിയ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. മഞ്ചേരി നഗരസഭയിലെ 41ാം വാര്‍ഡായ പുളിയന്റെതാടിയിലെ 24കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇതോടെ സമ്പര്‍ക്കം പുലര്‍ത്തിയ ഇരുനൂറോളം പേരെ നിരീക്ഷണത്തിലാക്കി. ജൂണ്‍ 17നാണ് ഇയാള്‍ ദുബൈയില്‍ നിന്ന് നാട്ടിലെത്തിയത്. 14 ദിവസം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് വീട്ടില്‍ നിന്ന് പുറത്തിറങ്ങിയത്. ലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ല.

യുവാവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി തന്നെയാണ് സ്രവപരിശോധന നടത്തിയത്. ഏഴ് ദിവസത്തിന് ശേഷം ഫലം പോസിറ്റീവായി. ഇതിനിടയില്‍ ഇയാള്‍ തൊട്ടടുത്ത വാര്‍ഡിലെ കല്യാണത്തില്‍ പങ്കെടുക്കുകയും ബന്ധുവീടുകള്‍ സന്ദര്‍ശിക്കുകയും ചെയ്തു. സമ്പര്‍ക്കം പുലര്‍ത്തിയവരോട് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാനാണ് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News