മുംബൈ: കുരങ്ങുകളില്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ പരീക്ഷണം നടത്താന്‍ മഹാരാഷ്ട്ര വനം വകുപ്പ് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനു അനുമതി നല്‍കി. പരീക്ഷണത്തിനായി മൂന്നും നാലും വയസുള്ള 30 കുരങ്ങുകളെ പൂനെയിലെ വദ്ഗാവ് വനത്തില്‍ നിന്ന് പിടികൂടുവാനാണ് തീരുമാനം.
പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനു 30 കുരങ്ങുകളെ പിടികൂടി കൈമാറാന്‍ മഹാരാഷ്ട്ര വനംവകുപ്പ് മന്ത്രി സഞ്ജയ് റാത്തോഡാണ് ഉത്തരവിട്ടത്.
അതേസമയം രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം രണ്ടര ലക്ഷത്തോട് അടുക്കുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2,46,628 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ശനിയാഴ്ച മാത്രം 9,887 പേര്‍ക്ക് രോഗം ബാധിച്ചു. 24 മണിക്കൂറിനിടെ 287 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ രാജ്യത്തെ മരണ സംഖ്യ 6,929 ആയി ഉയര്‍ന്നു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. ഇവിടെ ശനിയാഴ്ച 2,739 പേര്‍ക്ക് രോഗം ബാധിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 82,968 ആയി. ഇവിടെ 2,969 പേര്‍ രോഗം ബാധിച്ചു മരിച്ചു. തമിഴ്‌നാട്, ഗുജറാത്ത്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ്.