കൊവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷവും പിന്നിട്ട് മുന്നോട്ട്

വാഷിംഗ്ടണ്‍ ഡിസി: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷവും പിന്നിട്ട് കുതിക്കുന്നു. 60,26,375 പേര്‍ക്കാണ് ലോകത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 3,66,418 പേര്‍ക്കാണ് രോഗം ബാധിച്ച് ജീവന്‍ നഷ്ടമായത്. 26,56,144 പേര്‍ ഇതുവരെ രോഗമുക്തി നേടി.

വിവിധ രാജ്യങ്ങളിലെ കൊവിഡ് ബാധിതരുടെ എണ്ണം അമേരിക്ക-17,93,530, ബ്രസീല്‍-4,68,338, റഷ്യ-3,87,623, സ്‌പെയിന്‍-2,85,644, ബ്രിട്ടന്‍-2,71,222, ഇറ്റലി- 2,32,248, ഫ്രാന്‍സ്- 186,835, ജര്‍മനി- 1,83,019, ഇന്ത്യ-1,73,491, തുര്‍ക്കി-1,62,120, പെറു-1,48,285, ഇറാന്‍-1,46,668, ചിലി-90,638, കാനഡ-89,418, ചൈന-82,995.

മേല്‍പറഞ്ഞ രാജ്യങ്ങളില്‍ രോഗബാധയേത്തുടര്‍ന്ന് മരണപ്പെട്ടവരുടെ എണ്ണം ഇനി പറയും വിധമാണ്. അമേരിക്ക-1,04,542, ബ്രസീല്‍-27,944, റഷ്യ-4,374, സ്‌പെയിന്‍-27,121, ബ്രിട്ടന്‍-38,161, ഇറ്റലി- 33,229, ഫ്രാന്‍സ്- 28,714, ജര്‍മനി- 8,594, ഇന്ത്യ-4,980, തുര്‍ക്കി- 4,489, പെറു-4,230, ഇറാന്‍-7,677, ചിലി-944, കാനഡ-6,979, ചൈന-4,634.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News